കോന്നി : യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ സ്നേഹ സമ്മാനം സ്മാർട്ട് ഫോൺ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഓൺലൈൻ പഠനത്തിന് സൗകര്യങ്ങളില്ലാത്ത തെരഞ്ഞെടുത്ത 23 വിദ്യാർത്ഥികൾക്ക് വീടുകളിൽ അദ്ദേഹം നേരിട്ട് എത്തി സ്മാർട്ട് ഫോണുകൾ കൈമാറി.
സ്മാർട്ട് ഫോൺ ചലഞ്ചിന്റെ നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം മൈലപ്രാ മേക്കൊഴൂരിൽ ചാണ്ടി ഉമ്മൻ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം കൺവീനർ ജോർജ്ജ് യോഹന്നാർ അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, എൻ.സി മനോജ്, എലിസബത്ത് അബു, ഡി.സി.സി അംഗങ്ങളായ സലീം.പി. ചാക്കോ, ജയിംസ് കീക്കരിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വിത്സൺ തുണ്ടിയത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി ഈശോ, ഗ്രാമ പഞ്ചായത്ത് അംഗം ജനകമ്മ ശ്രീധരൻ,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജോബിൻ മൈലപ്രാ,രാജേഷ് രാജൻ, ബിന്ദു ബിനു, ഷിജു മേക്കൊഴൂർ, ആർ. പ്രണവ് എന്നിവർ പ്രസംഗിച്ചു.