ഒരാഴ്ച പ്രായമുള്ള ആൺകുഞ്ഞിനെ വിറ്റുകിട്ടിയ പണവുമായി പോയ അമ്മയെ കൊള്ളയടിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കുഞ്ഞിനെ വിറ്റുകിട്ടിയ പണവുമായി പോയ അമ്മയെ അക്രമിച്ച് കൊള്ളയടിച്ചു. ചെന്നൈയിലെ വെപ്പേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രസവിച്ച് ഒരാഴ്ച തികയുന്നതിന് മുമ്പാണ് യാസ്മിൻ എന്ന യുവതി തന്‍റെ ആൺകുഞ്ഞിനെ രണ്ടര ലക്ഷം രൂപക്ക് വിറ്റത്. ഈ കാശുമായി മടങ്ങി വരവെയാണ് യാസ്മിനെ തടഞ്ഞുനിർത്തി അക്രമിച്ച് പണം കവർന്നത്.

യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്ന യാസ്മിൻ അബോർഷൻ ചെയ്യുന്നതിന് വേണ്ടിയാണ് കുറച്ചുനാളുകൾക്ക് മുമ്പ് ആശുപത്രിയിൽ എത്തുന്നത്. അവിടെവെച്ചാണ് ജയഗീത എന്ന സ്ത്രീയെ പരിചയപ്പെട്ടത്. കുഞ്ഞിനെ പ്രസവിച്ചു നൽകിയാൽ വൻതുക നൽകാം എന്ന് ജയഗീത അറിയിച്ചു. തുടർന്ന് അബോർഷൻ ഒഴിവാക്കി യാസ്മിൻ പ്രസവിക്കാൻ തീരുമാനിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതകൾ ഉള്ളതിനാലാണ് താൻ ഇതിന് മുതിർന്നതെന്ന് അവർ പോലീസിനോട് പറഞ്ഞു.

നവംബർ 21ന് ആൺകുഞ്ഞിന് ജന്മം നൽകിയ യാസ്മിൻ ജയഗീതയുടെ നിർദേശ പ്രകാരം പുരസവൽകം റോഡിലേക്ക് കുഞ്ഞിനെയും കൊണ്ട് എത്തുകയായിരുന്നു. അവിടെ ജയഗീതയെ കൂടാതെ ധനം എന്നു പേരുള്ള ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമുണ്ടായിരന്നു. കുഞ്ഞിനെ കൈമാറി പണവുമായി വീട്ടിലേക്ക് തിരിച്ച യാസ്മിനെ രണ്ടുപേർ ബൈക്കിൽ പിന്തുടരുകയും പണം തട്ടിയെടുക്കുകയുമായിരുന്നു എന്ന് യാസ്മിൻ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് ജയഗീതയേയും രണ്ട് പേരെയും പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കലിഫോർണിയ ഇരട്ടക്കൊലപാതകം : അഞ്ജനയെ കൊന്നത് അതിക്രൂരമായി ; അനിലയ്ക്കെതിരെ നരഹത്യക്കുറ്റം ചുമത്തി

0
സാൻഫ്രാൻസിസ്കോ : യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടിക്കോട് തെക്കൂട്ട്...

മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഊർജിതമാക്കും ; പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് നിയോഗിച്ചേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സി നായകനായുള്ള അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടന്ന...

സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവർമാർക്ക് സൗദിയിൽ 300 റിയാൽ വരെ പിഴ ; മുന്നറിയിപ്പുമായി...

0
റിയാദ് : മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തത് സൗദി...

ഗൾഫ്​ രാഷ്ട്രങ്ങളെ ലക്ഷ്യമിട്ട്​ ഇറാൻ ആ​ക്രമണം ; പ്രതിരോധിച്ചതായി കുവൈത്തും ബഹ്​റൈനും

0
മനാമ: പശ്​ചിമേഷ്യയെ വീണ്ടും സംഘർഷ കലുഷിതമാക്കി വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും. ഇറാൻ...