നേപ്പാളി ബാലികയെ ബാലുശ്ശേരിയിൽ പീഡിപ്പിച്ച കേസ് ; സാക്ഷികളെ നേപ്പാളിൽ നിന്നും എത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

ബാലുശ്ശേരി : ബാലുശ്ശേരിയിൽ നേപ്പാളി ബാലിക പീഡിപ്പിക്കപ്പെട്ട കേസിൽ നേപ്പാൾ സ്വദേശികളായ സാക്ഷികളെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയിൽ ഹാജരാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. കേസിലെ സാക്ഷി ഹാജരാകാത്തതിനെ തുടർന്ന് വാറണ്ട് പുറപ്പെടു വിച്ചതായി കമ്മീഷന് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യക കോടതി ജഡ്ജ് കത്ത് നൽകിയിരുന്നു.

കത്തിൻമേൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ സ്വീകരിച്ച നടപടികൾ തീർപ്പാക്കി തുടർനടപടികൾക്കായി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പോലീസ്  മേധാവിക്കും നിർദ്ദേശം നൽകി. കേസിലെ ഇരയും സാക്ഷിയും നേപ്പാൾ സ്വദേശികളാണ്.

സാക്ഷി മറ്റൊരു രാജ്യക്കാരനായതിനാൽ ഇന്ത്യൻ എംബസിയുടെ സഹായത്തിന് പബ്‌ളിക് പ്രോസിക്യൂട്ടർക്ക് ഹർജി നൽകാം. സാക്ഷികളെ നാട്ടിലെത്തിക്കാൻ ആവശ്യമെങ്കിൽ ഒരു പ്രത്യേക സംഘം രൂപീകരിക്കാം. ഇതര രാജ്യത്തു നിന്നോ മറ്റ് സംസ്ഥാന ത്തുനിന്നോ സാക്ഷികളെ കോടതിയിൽ എത്തിക്കുന്നതിനുള്ള പ്രോട്ടോകോൾ ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പോലീസ്  മേധാവിയും പുറപ്പെടുവിക്കണം.

കോടതി നിർദ്ദേശിച്ചിട്ടുള്ള ഒരു ലക്ഷം രൂപ ഇടക്കാലാശ്വാസം നൽകാൻ കോഴിക്കാട് ജില്ലാ കളക്ടറും ജില്ലാ ബാലസംരക്ഷണ ഓഫീസറും നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർ സ്വീകരിച്ച നടപടി 30 ദിവസത്തിനകം അറിയിക്കാനും കമ്മീഷൻ അംഗം ബി.ബബിത പുറപ്പെടുവിച്ച ഉത്തരവിൽ നിർദ്ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണ അതിജീവന സംവിധാനം : സെപ്തംബര്‍ മാസം യോഗം ചേരുമെന്ന് ജില്ല കളക്ടര്‍

0
പത്തനംതിട്ട : ജില്ലയില്‍ ദുരന്തനിവാരണ അതിജീവന സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ...

പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു

0
പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു. ഏറെ...