17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; അറസ്റ്റിലായ എസ്ഐക്കെതിരെ വീണ്ടും പരാതി

For full experience, Download our mobile application:
Get it on Google Play

അമ്പലവയല്‍ : പോക്സോ കേസിലെ അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗ്രേഡ് എ എസ് ഐ ടി ജി ബാബുവിനെതിരെ വീണ്ടും കേസ്. പട്ടികജാതി-വര്‍ഗ കമ്മീഷനാണ് കേസെടുത്തത്. വയനാട് ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അന്വേഷണത്തിന്‍റെ ഭാഗമായി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതിക്കെതിരെ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരമുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. 17കാരിയെ യുവാക്കള്‍ പീഡിപ്പിച്ചെന്ന കേസില്‍ തെളിവെടുപ്പ് നടക്കുന്നതിനിടെ എഎസ്‌ഐ അപമര്യാദമായി പെരുമാറിയെന്നായിരുന്നു പരാതി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാക്കള്‍ പെണ്‍കുട്ടിയെ ഊട്ടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന മൊഴി ലഭിച്ചതോടെ തെളിവെടുപ്പിനായി ഊട്ടിയിലേക്ക് പോവുകയായിരുന്നു.

ഇതിനിടെ ഒപ്പമുണ്ടായിരുന്ന എസ്‌ഐയും വനിതാ ഉദ്യോഗസ്ഥയും ഇല്ലാത്ത തക്കം നോക്കിയായിരുന്നു പീഡന ശ്രമം. ലോഡ്ജില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ എഎസ്‌ഐ പെണ്‍കുട്ടിയുടെ കയ്യില്‍ കയറിപ്പിടിച്ചെന്നാണ് പരാതി. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് കുട്ടി സിഡബ്ലുസി വഴി എസ്‌ഐക്കെതിരെ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ പശ്ചാത്തലത്തില്‍ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് എസ്.പി ആര്‍.ആനന്ദിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഡി.ഐജി രാഹുല്‍ ആര്‍ നായരാണ് നടപടിയെടുത്തത്. സംഭവ ദിവസം കൂടെയുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള പോലീസുകാര്‍ക്ക് കൃത്യവിലോപം സംഭവിച്ചോയെന്നള്ള കാര്യവും അന്വേഷിക്കാനും നിര്‍ദേശമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് ; രാത്രി മുഴുവൻ ജന്തർ മന്തറിൽ സമരം...

0
ന്യൂഡൽഹി: മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം...

പാലക്കാട് ജെസിബി വൃത്തിയാക്കുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന്...

കുടുംബവഴക്കിനിടെ ദാരുണ സംഭവം ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
കോഴിക്കോട്:വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പൊയില്‍ക്കാവ് പാറക്കല്‍താഴം സ്വദേശി...

ഇനി മദ്യവ്യാപാരം ശീതളപാനീയം പോലെ ; പുതിയ മദ്യനയത്തിൽ സർക്കാരിനെതിരെ കടുത്ത ആക്ഷേപവുമായി മുന്‍...

0
തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി...