Skip to content

ഒഡീഷയിൽ എട്ടുവയസുകാരിയെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി

ഭുവനേശ്വർ: ഒഡീഷയിലെ കേന്ദ്രപ്പാറ ജില്ലയിൽ എട്ടുവയസുകാരിയെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പട്ടാമുണ്ടായി റൂറൽ പോലീസ് പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുവനൈൽ ഹോമിലേക്ക് അയച്ചു. നവംബർ പത്തിന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നു. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രദേശവാസികളായ രണ്ട് ആൺകുട്ടികൾ എന്തോ കാരണം പറഞ്ഞ് പ്രലോഭിപ്പിച്ച് അടുത്തുള്ള ഉപേക്ഷിക്കപ്പെട്ട മെഷീൻ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിലെ ആരോപണം.

ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ പരിഭ്രാന്തയായ മാതാവ് ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി. തുടർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള മെഷീൻ റൂമിൽ രണ്ട് ആൺകുട്ടികൾക്കൊപ്പം കുട്ടിയെ കണ്ടെത്തുകയായിരുന്നു. വീട്ടിലെത്തിയ ശേഷം പെൺകുട്ടി വിവരങ്ങൾ മാതാവിനോട് തുറന്നുപറഞ്ഞതോടെയാണ് കുടുംബം പോലീസിനെ സമീപിക്കാൻ തീരുമാനിച്ചത്. നവംബർ 12-നാണ് കുട്ടിയുടെ മാതാവ് പട്ടാമുണ്ടായി റൂറൽ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 70(2) വകുപ്പ് പ്രകാരവും പോക്‌സോ നിയമത്തിലെ 4(2), 6 വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷം പിടികൂടിയ രണ്ട് ആൺകുട്ടികളെയും കോടതിയിൽ ഹാജരാക്കുകയും കോടതി നിർദേശപ്രകാരം ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ സാഹചര്യങ്ങൾ വ്യക്തമാകുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  3. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  4. രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന

  5. ‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ

Share on WhatsApp

Share this story

ഒഡീഷയിൽ എട്ടുവയസുകാരിയെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി pathanamthittamedia.com