നെഹ്റുവിനെ തമസ്കരിക്കുന്നത് സംഘപരിവാര്‍ അജണ്ട : പി.മോഹന്‍രാജ്
പത്തനംതിട്ട : മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിനെയും രാഷ്ട്ര പിതാവ് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികളേയും തമസ്കരിക്കുന്നത് ആര്‍.എസ്.എസ്., സംഘപരിവാര്‍ അജണ്ടയാണെന്നും ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്ത്യയിലെ ജനങ്ങളും അംഗീകരിക്കില്ലെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.മോഹന്‍രാജ് പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ 137 ആം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജന്മദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നുമില്ലായ്മയില്‍ നിന്ന് രാജ്യത്തെ മുന്‍നിര രാജ്യങ്ങളുടെ നേതൃപദവിയില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിച്ച നേതാവായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവെന്നും പി.മോഹന്‍രാജ് പറഞ്ഞു. എത്ര തമസ്കരിച്ചാലും ജവഹര്‍ലാല്‍ നെഹ്റു ജനഹൃദയങ്ങളില്‍ സൂര്യശോഭയോടെ ജ്വലിച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി. പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. മാലേത്ത് സരളാദേവി, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കോണ്ടൂര്‍, ഡി.സി.സി. വൈസ് പ്രസിഡന്‍റ് എ.സുരേഷ് കുമാര്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഭാരവാഹികളായ റെജി പൂവത്തൂര്‍, സി.കെ.ശശി, സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുള്‍സലാം, ലാലു ജോണ്‍, സുനില്‍ എസ്.ലാല്‍, മണ്ണടി പരമേശ്വരന്‍, ജി.രഘുനാഥ്, എം.എസ്.സിജു, ഡി.എന്‍.തൃദീപ്, എലിസബത്ത് അബു, രമാ ജോഗീന്ദര്‍, അനിത കുമാരി, ബ്ലോക്ക് പ്രസിഡന്‍റുമാരായ റോജി പോള്‍ ദാനിയേല്‍, ആര്‍.ദേവകുമാര്‍, പി.കെ.മോഹന്‍രാജ്, നേതാക്കളായ രജനി പ്രദീപ്, തട്ടയില്‍ ഹരികുമാര്‍, റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, എം.ആര്‍.രമേശ്, ലിബു മാത്യു, പ്രദീപ് കെ.നായര്‍, കെ.കെ.തോമസ്, ഫിലിപ്പ് തോമസ്, പി.കെ.ഇക്ബാല്‍, അജിത് മണ്ണില്‍, സജി അലക്സാണ്ടര്‍, അനില്‍ കൊച്ചുമൂഴിക്കല്‍, എം.എം.പി.ഹസന്‍, പി.കെ.ഗോപി, ജെയിംസ് കീക്കരിക്കാട് എന്നിവര്‍ പ്രസംഗിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന
-
‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ





