Skip to content

പത്തനംതിട്ട ബ്ലോക്കിലെ മുഴുവൻ ബൂത്തുകളിലും ജനസദസ്സുകൾ നടക്കും : ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി

പത്തനംതിട്ട : ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനും ജനപ്രതിനിധികൾ മുഖേന നടപ്പാക്കുന്ന വികസന പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പത്തനംതിട്ട ബ്ലോക്കിലെ മുഴുവൻ ബൂത്തുകളിലും ജനസദസ്സുകൾ നടത്തുവാന്‍ തീരുമാനിച്ചു. ഓരോ ജനസദസ്സിലും സമീപത്തുള്ള നാലോളം ബൂത്തുകളെ കൂട്ടിച്ചേർത്തായിരിക്കും പരിപാടി നടക്കുക. ബന്ധപ്പെട്ട ബൂത്തുകളിലെ ബൂത്ത് പ്രസിഡണ്ടുമാര്‍, വാർഡ് പ്രസിഡണ്ടുമാര്‍, പോഷക സംഘടനാ നേതാക്കൾ, ബി.എൽ.എ.മാർ, സോഷ്യൽ മീഡിയ കോർഡിനേറ്റർമാർ തുടങ്ങിയവരെ ഉൾപ്പെടുത്തി ഏകീകൃത പരിശീലന പദ്ധതിയും ആവിഷ്കരിക്കും. അതാത് പ്രദേശങ്ങളിലെ ജനപ്രതിനിധികളെയും വികസന രംഗത്തെ പ്രമുഖരെയും ജനസദസ്സുകളിൽ പങ്കെടുപ്പിക്കും. ജനപ്രതിനിധികൾ കൊണ്ടുവരുന്ന വികസന പദ്ധതികൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും അഭിപ്രായങ്ങളും കേൾക്കുന്നതിനും ജനസദസ്സുകൾ വേദിയാകും.

താഴെത്തട്ടിൽ പാർട്ടി സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഈ പരിപാടി സഹായകമാകുമെന്ന് യോഗം വിലയിരുത്തി. ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് റോജി പോൾ ഡാനിയേൽ അധ്യക്ഷത വഹിച്ചു. ആറന്മുള എം.എൽ.എ. അഡ്വ.അബിൻ വർക്കി കോടിയാട്ട് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. കൺവീനർ എ.ഷംസുദ്ദീൻ, മുൻ എം.എൽ.എ. മാലേത്ത് സരളാദേവി, അഡ്വ.എ.സുരേഷ് കുമാർ, അഡ്വ.അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, സുനിൽ എസ്.ലാൽ, എം.എസ്.സിജു, കെ.ജാസിം കുട്ടി, ജോൺസൺ വിളവിനാൽ, സിന്ധു അനിൽ, ജെറി മാത്യൂ സാം, പി.കെ.ഇക്ബാൽ, അജിത് മണ്ണിൽ, പി.കെ.ജേക്കബ്, അശോക് ഗോപിനാഥ്, മുഹമ്മദ് റാഫി, റെനീസ് മുഹമ്മദ്, പ്രദീപ് കെ.നായർ, എം.ആർ.രമേശ്, കെ.പി.മുകുന്ദൻ, ടൈറ്റസ് കാഞ്ഞിരമണ്ണിൽ, ജോമോൻ പുതുപറമ്പിൽ, കൊച്ചുമോൾ കോശി, കൃഷ്ണദാസ്, ഷിബു കാഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  3. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  4. രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന

  5. ‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ

Share on WhatsApp

Share this story

പത്തനംതിട്ട ബ്ലോക്കിലെ മുഴുവൻ ബൂത്തുകളിലും ജനസദസ്സുകൾ നടക്കും : ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി pathanamthittamedia.com