Skip to content

കോന്നി വകയാറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം : കെ.എസ്.ഇ.ബി. ഓവര്‍സിയര്‍ പിടിയില്‍

കോന്നി : വകയാറില്‍ കര്‍ഷക വിപണിയിലെ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കെ.എസ്.ഇ.ബി. ഓവര്‍സിയറെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. വകയാര്‍ കെ.എസ്.ഇ.ബി. ഓഫീസിലെ ഓവര്‍സിയര്‍ തിരുവന്തപുരം സ്വദേശി ചന്ദ്രബാബു (52) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്‌. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്‌. ഇയാള്‍ കര്‍ഷക വിപണിയുടെ ഔട്ട്‌ലെറ്റില്‍ ജോലി ചെയ്തിരുന്ന യുവതിയോട് ഔട്ട്‌ലെറ്റിലെത്തി ഒരു കുപ്പി തേന്‍ ആവശ്യപ്പെടുകയും തേന്‍ നല്‍കിയതിനുശേഷം പണം വാങ്ങി യുവതി മേശയിലേക്ക്‌ വെയ്ക്കുന്നതിനിടെ ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. യുവതി ബഹളമുണ്ടാക്കുകയും ഇയാളെ തടഞ്ഞുനിര്‍ത്തുകയും ചെയ്തതിനെതുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ പിടിച്ചുവെയ്ക്കുകയും കോന്നി പോലീസിന് കൈമാറുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്യുമെന്നും കോന്നി പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  3. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  4. രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന

  5. ‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ

Share on WhatsApp

Share this story

കോന്നി വകയാറില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം : കെ.എസ്.ഇ.ബി. ഓവര്‍സിയര്‍ പിടിയില്‍ pathanamthittamedia.com