കുവൈത്തിൽ 3,000 ദിനാറിൽ താഴെയുള്ള ഇടപാടുകളും ഇനി നിരീക്ഷണത്തിൽ
കുവൈത്ത് സിറ്റി : കുവൈത്തിൽ 3,000 ദിനാറിൽ താഴെയുള്ള ബാങ്ക് നിക്ഷേപങ്ങളും പണമിടപാടുകളും നിരീക്ഷിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കാൻ സെൻട്രൽ ബാങ്ക് നിർദേശം. ചെറിയ തുകകൾ തുടർച്ചയായി നിക്ഷേപിക്കുന്നതും ബാങ്ക് അക്കൗണ്ടുകളിലൂടെ ആവർത്തിച്ച് പണം കൈമാറുന്നതും സംശയാസ്പദമായ സാഹചര്യങ്ങളിൽ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതുവരെ ഒരാൾ ഒരു ദിവസം നടത്തുന്ന 3,000 ദിനാറോ അതിലധികമോ വരുന്ന നിശ്ചിത നിക്ഷേപങ്ങളും കുവൈത്തിലേക്കുള്ള ബാങ്ക് ട്രാൻസ്ഫറുകളുമാണ് പ്രത്യേക റിപ്പോർട്ടിങ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഈ പരിധിക്ക് താഴെയുള്ള ഇടപാടുകളും സംശയകരമായ രീതിയിൽ ആവർത്തിക്കുന്നുണ്ടെങ്കിൽ നിരീക്ഷിക്കാനാണ് പുതിയ നിർദേശം.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
’തർക്കങ്ങൾ പരിഹരിച്ചു’ ; ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ഡിസംബറിൽ പ്രഖ്യാപനമുണ്ടായേക്കുമെന്ന് സൂചന
-
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്താൻ മന്ത്രി ഇന്ത്യയിലേക്ക് ; എസ്.സി.ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ മന്ത്രി മുസാദിഖ് മസൂദ് മാലിക് എത്തും
-
ഷെയ്ഖ് ഹസീനയുടെ മടക്കയാത്രയ്ക്ക് കർശന വ്യവസ്ഥകളുമായി ഇന്ത്യ ; രണ്ട് പ്രധാന ഉപാധികൾ മുന്നോട്ട് വെച്ചു
Most read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന
-
‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ


