മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്താൻ മന്ത്രി ഇന്ത്യയിലേക്ക് ; എസ്.സി.ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ മന്ത്രി മുസാദിഖ് മസൂദ് മാലിക് എത്തും
ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ കൾച്ചറൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാൻ പാകിസ്താൻ മന്ത്രിയെത്തും. പാകിസ്താനെ പ്രതിനിധീകരിച്ച് കേന്ദ്ര കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ഏകോപന മന്ത്രി ഡോ. മുസാദിഖ് മസൂദ് മാലിക് പങ്കെടുക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. നവംബർ 20 മുതൽ 22 വരെയാണ് ഉച്ചകോടി നടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു പാകിസ്താൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത് ഇതാദ്യമായാണ്.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ നിലനിൽക്കുമ്പോഴാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പ്രാദേശിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്താൻ തീരുമാനിച്ചിരിക്കുന്നത്.
2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനും തുടർന്ന് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക തിരിച്ചടിക്കുംശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സംഭവവികാസങ്ങൾക്കുശേഷം ഇതാദ്യമായാണ് ഒരു പാകിസ്താൻ മന്ത്രി ഇന്ത്യയിലെത്തുന്നത്.ഇന്ത്യയുടെ മുൻകൈയിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീളുന്ന ഈ സംവാദം മേഖലയിലെ സാംസ്കാരിക സഹകരണത്തിനാണ് ഊന്നൽ നൽകുന്നത്.
ബെലാറസ്, ചൈന, ഇന്ത്യ, ഇറാൻ, കസാക്കിസ്തതാൻ, കിർഗിസ്താൻ, പാകിസ്താൻ, റഷ്യ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ 10 അംഗരാജ്യങ്ങളിൽ നിന്നുള്ള സാംസ്കാരിക പ്രതിനിധികളും നയതന്ത്ര വിദഗ്ധരും ഗവേഷകരും പങ്കെടുക്കും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
’തർക്കങ്ങൾ പരിഹരിച്ചു’ ; ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ഡിസംബറിൽ പ്രഖ്യാപനമുണ്ടായേക്കുമെന്ന് സൂചന
-
ഷെയ്ഖ് ഹസീനയുടെ മടക്കയാത്രയ്ക്ക് കർശന വ്യവസ്ഥകളുമായി ഇന്ത്യ ; രണ്ട് പ്രധാന ഉപാധികൾ മുന്നോട്ട് വെച്ചു
-
അമേരിക്കയിൽ തെരഞ്ഞെടുപ്പ് തട്ടിപ്പ് കേസ് : ‘എഐ നിർമ്മിത വാദങ്ങൾ’ സമർപ്പിച്ച അഭിഭാഷകരെ രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി
Most read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധന
-
‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ


