മുണ്ടക്കയത്ത് ഓട്ടോക്കാരും കാർ യാത്രികരും തമ്മിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : മുണ്ടക്കയം ടൗണിനടുത്ത് ഓട്ടോക്കാരും കാർ യാത്രികരും തമ്മിൽ സംഘർഷം. പൈങ്ങണ ജങ്ഷനിലാണ് പൊരിഞ്ഞ അടി നടന്നത്. അടുത്ത ജങ്ഷനിലെ സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഓട്ടോയ്ക്കിട്ട് ടവേര കാർ തട്ടിയിട്ട് നിർത്താതെ പോയതിനെ തുടർന്നാണ് സംഘർഷം ആരംഭിക്കുന്നത്.  കാറ് നിർത്താത്തതിനെ തുടർന്ന് പ്രകോപിതരായ ഓട്ടോക്കാർ ഓട്ടോയുമായി കാറിനെ പിന്തുടർന്ന് തടഞ്ഞിടുകയായിരുന്നു. തുടർന്ന് കാറിലുള്ള യാത്രക്കാർ ഇറങ്ങുകയും വാഗ്‌വാദത്തിനിടെ അടിക്കുകയുമായിരുന്നു. രണ്ടു കൂട്ടർക്കും പരിക്ക് പറ്റിയിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി രംഗം ശാന്തമാക്കി. ഇരു കൂട്ടരെയും ആശുപത്രിയിൽ പ്രഥമ ശുശ്രുഷകൾക്കായി പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...

പായിപ്പാട് സ്വദേശിയായ യുവതിക്ക് കാപ്പ ചുമത്തി : കോട്ടയം ജില്ലയില്‍ പ്രവേശന വിലക്ക്

0
കോട്ടയം : നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന യുവതിക്ക് കോട്ടയം ജില്ലയില്‍ പോലീസ്...

കൊണാട്ട് പ്ലേസ് അടച്ചിടാൻ വ്യാപാരികൾക്ക് നിർദേശം

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കോക്‌റോച്ച് ജനതാ പാർട്ടി (സിജെപി)...