ഛത്തീസ്ഗഡിൽ കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി കോൺഗ്രസ് ജില്ലാ ഓഫീസ്

For full experience, Download our mobile application:
Get it on Google Play

റായ്പുർ: ഛത്തീസ്ഗഡിൽ കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി കോൺഗ്രസ് ജില്ലാ ഓഫീസ്. അംബികാപുരിലെ ഗാന്ധി ചൗക്ക് മേഖലയിൽ സ്ഥിതിചെയ്യുന്ന കോൺ​ഗ്രസ് ഓഫീസായ രാജീവ് ഭവനിൽനിന്ന് 72 ടാപ്പുകൾ കള്ളന്മാ‍ർ മോഷ്ടിച്ചു. ഒരുലക്ഷം രൂപ വിലവരുന്ന ടാപ്പുകളാണ് മോഷണം പോയത്. മോഷ്ടാക്കൾ തറയിൽ ‘ഐ ലവ് യു’ എന്ന് എഴുതിയ ശേഷമാണ് കടന്നുകള‍ഞ്ഞത്. ഇത് മൂന്നാം തവണയാണ് രാജീവ് ഭവനിൽ കള്ളന്മാ‍ർ കയറുന്നത്. ന​ഗരത്തിലെ വിഐപി മേഖലയായി കണക്കാക്കുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് മോഷണം നടന്നത്. രാവിലെ കോൺഗ്രസ് പ്രവർത്തകർ ഓഫീസിലെത്തിയപ്പോഴാണ് ശുചിമുറികളിലെ ടാപ്പുകൾ മോഷണം പോയതായി ശ്രദ്ധയിൽപെട്ടത്.

ശുചിമുറിയിൽ ഉണ്ടായിരുന്ന വില കൂടിയ ടാപ്പുകളാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സ്ഥലം സന്ദർശിച്ച കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബാലകൃഷ്ണ പഥക്ക്, സംഭവത്തിന് പിന്നിൽ മയക്കുമരുന്നിന് അടിമപ്പെട്ടവർക്കും സാമൂഹ്യവിരുദ്ധർക്കും പങ്കുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....