കുടിവെള്ള ക്ഷാമത്തെ ചൊല്ലി വിവാദം ; പ്രതിപക്ഷ അംഗം സ്വന്തം നിലയിൽ വാർഡിൽ കുടിവെള്ളമെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : കുടിവെള്ള ക്ഷാമത്തെ ചൊല്ലി വിവാദം കത്തിനിൽക്കുന്ന ചിറ്റാർ പഞ്ചായത്തിൽ പ്രതിപക്ഷ ഗ്രാമപ്പഞ്ചായത്ത് അംഗം സ്വന്തം നിലയിൽ വാർഡിൽ ജലവിതരണം തുടങ്ങി. പഞ്ചായത്തിലെ പാമ്പിനി ഒന്നാംവാർഡ് അംഗം ജയശ്രീയാണ് പഞ്ചായത്ത് ജലവിതരണം തുടങ്ങുന്നത് കാത്ത് നിൽക്കാതെ സ്വന്തം നിലയിൽ വാഹനത്തിൽ വെള്ളമെത്തിച്ച് വിതരണം ചെയ്തത്. പഞ്ചായത്തിലെ പല സ്ഥലങ്ങളിലും കുടിവെള്ളം എത്തിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും സമരത്തിലാണ്. കൂടുതൽ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ വാഹനങ്ങളിൽ വെള്ളമെത്തിക്കണമെന്നായിരുന്നു പ്രതിപക്ഷ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെയും നാട്ടുകാരുടെയും ആവശ്യം.

ജനുവരി മുതൽ തന്നെ പാമ്പിനി വാർഡിൽ ജലക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിരുന്നു. ഇക്കാര്യം പഞ്ചായത്ത് കമ്മിറ്റിയിൽ ഉന്നയിച്ചെങ്കിലും നടപടി ഉണ്ടാകാതെ വന്നതിനെ തുടർന്നാണ് ഫെബ്രുവരി 25-മുതൽ പാമ്പിനി വാർഡിൽ സ്വന്തംനിലയിൽ കുടിവെള്ള വിതരണം തുടങ്ങിയതെന്ന് ഗ്രാമപഞ്ചായത്ത് അംഗം ജയശ്രീ പറഞ്ഞു. പഞ്ചായത്തിലെ തേറകത്തുമണ്ണ് പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന്‍റെ പേരിൽ മറ്റൊരു പ്രതിപക്ഷ അംഗം ജിതേഷ് ഗോപാലകൃഷ്ണനും നാട്ടുകാരും സമരത്തിലാണ്. ഇവിടെ പ്രദേശത്തുള്ള കുളത്തിൽ നിന്ന് പൈപ്പ് ലൈനിട്ട് വെള്ളമെത്തിക്കാൻ കരാർ നൽകിയെങ്കിലും പണി പൂർത്തിയാക്കാത്തതാണ് പ്രശ്‌നം. ചിറ്റാർ പഞ്ചായത്തില പലസ്ഥലങ്ങളിലും ഇത്തവണ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.

പഞ്ചായത്തിൽ ജല അതോറിറ്റിയുടെ ഒരു കുടിവെള്ള പദ്ധതിയുണ്ടെങ്കിലും ഏതാനും വാർഡുകളിൽ മാത്രമെ പദ്ധതിയിൽ നിന്ന് വെള്ളം ലഭിക്കുകയുള്ളു. വാഹനത്തിൽ കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രശ്‌നം പരിഹരിക്കാൻ ചർച്ച നടത്തണമെന്നും പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം പഞ്ചാത്ത് കമ്മിറ്റിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ചർച്ചക്കെടുക്കാൻ ഭരണ നേതൃത്വം തയ്യാറായില്ലെന്ന് പ്രതിപക്ഷ മെമ്പർമാർ വ്യക്തമാക്കിയിരുന്നു. ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി തേടിയാൽ ജലക്ഷാമമുള്ള എല്ലാ പ്രദേശങ്ങളിലും വാഹനത്തിൽ കുടിവെള്ളം വിതരണം ചെയ്യാൻ കഴിയും. എന്നാൽ ഇത് സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതി നടപടിയൊന്നും സ്വീകരിക്കാത്തതാണ് പഞ്ചായത്തിലെ ജലക്ഷാമം രൂക്ഷമാകാനിടയാക്കുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....