തുടര്‍ച്ചയായ രണ്ടാം മാസവും പാചകവാതകത്തിന് വില കൂട്ടി

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം മാസവും പാചകവാതകത്തിന് വില കൂട്ടി. ഗാര്‍ഹികാവശ്യത്തിനുളള സബ്‌സിഡിരഹിത പാചകവാതകത്തിന്റെ വിലയില്‍ ഒരു രൂപ മുതല്‍ 4.50 രൂപ വരെയാണ് വര്‍ധിച്ചത്. 14.2 കിലോഗ്രാം വരുന്ന സിലിണ്ടറിന്റെ വിലയിലാണ് വര്‍ധന വരുത്തിയത്. വാണിജ്യ സിലിണ്ടറിന് മൂന്ന് രൂപയാണ് വര്‍ധിപ്പിച്ചത്.

പുതുക്കിയ വില അനുസരിച്ച്‌ ഡല്‍ഹിയില്‍ പാചക വാതക സിലിണ്ടറിന്റെ വില 594 രൂപയായി. കൊല്‍ക്കത്തയില്‍ നാലര രൂപയാണ് കൂട്ടിയത്. 620 രൂപയാണ് 14.2 കിലോ ഗ്രാം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 594, 610 എന്നിങ്ങനെയാണ് സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വില. കഴിഞ്ഞമാസം സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന്റെ വില 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് 110 രൂപയാണ് കൂട്ടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....