ചൈനയിലെ ജയിലുകളിലും കൊറോണാ വൈറസ് എത്തി

For full experience, Download our mobile application:
Get it on Google Play

ബെയ്ജീംഗ് :  കൊറോണാവൈറസ് പകര്‍ച്ചവ്യാധി ഒടുവില്‍ ചൈനയിലെ ജയിലുകളിലും എത്തിച്ചേര്‍ന്നു. ഇതോടെ ചൈനയിലെ തിരക്കേറിയ ജയിലുകളില്‍ വന്‍തോതില്‍ രോഗികള്‍ സൃഷ്ടിക്കപ്പെടുമോയെന്നാണ് ആശങ്ക ഉയരുന്നത്. സിന്‍ജിയാംഗ് ഉയിഗുര്‍ ഓട്ടോണോമസ് മേഖലയിലെ ജയിലില്‍ ഉള്‍പ്പെടെയാണ് രോഗബാധ എത്തിച്ചേര്‍ന്നത്.

വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടെയുള്ള ചൈനീസ് ജയിലുകളില്‍ ഏകദേശം 450 തടവുകാര്‍ക്കും പോലീസുകാര്‍ക്കുമാണ് കൊറോണ പിടിപെട്ടതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 220 കേസുകള്‍ ഹുബെയിലാണെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരുന്ന രോഗവിവരങ്ങളില്‍ ജയിലുകളിലെ കണക്കുകള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും കമ്മീഷന്‍ പറഞ്ഞു.

ഹുബെയിലെ ഏതെല്ലാം ജയിലുകളിലാണ് പകര്‍ച്ചവ്യാധി എത്തിയതെന്ന് എന്‍എച്ച്‌എസി വിശദീകരിച്ചില്ല. വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ മരണനിരക്ക് 2239 ആണ്, രാത്രിയില്‍ മാത്രം 120 പേരാണ് മരിച്ചത്. വൈറസ് പിടികൂടിയവരുടെ എണ്ണം 75,500 എത്തി. ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലുള്ള ജിനിംഗ് നഗരത്തിലെ ജയിലില്‍ 207 തടവുകാര്‍ക്കും പോലീസുകാര്‍ക്കും രോഗം പിടിപെട്ടതായാണ് റിപ്പോര്‍ട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....