ചായയും മഞ്ഞളുമടക്കമുള്ള ഇന്ത്യന്‍ ഭക്ഷണങ്ങള്‍ കോവിഡ് മരണനിരക്ക് കുറച്ചു ; ഐസിഎംആര്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി: ചായയും മഞ്ഞളുമടക്കമുള്ള ഇന്ത്യന്‍ ഭക്ഷണങ്ങള്‍ കോവിഡ് മരണനിരക്ക് കുറയ്ക്കാന്‍ സഹാച്ചെന്ന് ഐസിഎംആര്‍. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിങ്ക്, അയണ്‍, ഫൈബര്‍ എന്നിവയടങ്ങിയ ഭക്ഷണവും ഇന്ത്യക്കാര്‍ സ്ഥിരമായി കുടിക്കുന്ന ചായയും ഭക്ഷണങ്ങളിലെ മഞ്ഞള്‍ ഉപയോഗം എന്നിവയെല്ലാമാണ് മരണനിരക്ക് കുറച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യക്കാര്‍ ദിവസവും സ്ഥിരമായി ചായ കുടിക്കുന്നവരാണ്. ഈ ശീലം അവരുടെ ശരീരത്തില്‍ എച്ച്ഡിഎല്‍ നിലനിര്‍ത്താന്‍ സഹായിക്കും. ചായയിലെ കാറ്റെച്ചിനുകള്‍ (catechins) സ്വാഭാവിക അറ്റോര്‍വാസ്റ്റാറ്റിന്‍ (ഹൃദയസംബന്ധമായ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്ന്) ആയി പ്രവര്‍ത്തിക്കുന്നതാണ്. ഇവ രക്തത്തിലെ ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കുന്നു. ഇതിനുപുറമെ എല്ലാ ഭക്ഷണത്തിലും മഞ്ഞള്‍ ധാരാളമായി ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങള്‍. ഇത് അവരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. മഞ്ഞളിലെ കുര്‍ക്കുമിന്‍ കോവിഡ് 19 രോഗതീവ്രതയും മരണനിരക്കും കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരിക്കാമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...

വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രാഗേഷ്

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് എതിരെ രൂക്ഷ വിമര്‍ശനവുമായി...

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു

0
മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ...