രാജ്യത്ത് കോവിഡ് ഭീഷണി ഒഴിയുന്നില്ല ; ഇന്നലെ മാത്രം 2112 പുതിയ കോവിഡ് കേസുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ഭീഷണി ഒഴിയുന്നില്ല. ഇന്നലെ മാത്രം 2112 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. 3102 പേര്‍ രോഗമുക്തി നേടി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം സജീവമായ കോവിഡ് കേസുകളുടെ എണ്ണം 24043 ആണ്. അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കോവിഡ്-19 വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ രാജ്യത്ത് ഇതുവരെ 219.53 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ നിലവിലെ പര്‍ച്ചേസ് പ്രോഗ്രാം കാലഹരണപ്പെട്ടതിനാല്‍ ഫൈസര്‍ കോവിഡ് 19 വാക്സിന്‍റെ വില ഒരു ഡോസിന് 110 ഡോളര്‍ മുതല്‍ 130 ഡോളര്‍ വരെ വര്‍ദ്ധിപ്പിക്കുമെന്ന് ഫൈസര്‍ എക്സിക്യൂട്ടീവ് ആഞ്ചല ലുക്കിന്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 402 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 485 രോഗികള്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് ഏകദേശം 98.14 ശതമാനമാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച വരെ 79,78,562 കോവിഡ് -19 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു.

ചൈനയിലെ കോളേജുകളിലേക്ക് മടങ്ങാനൊരുങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് കോണ്‍സുലാര്‍ ആവശ്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യന്‍ എംബസി വെള്ളിയാഴ്ച ആവശ്യപ്പെട്ടു. കോവിഡ് വിസ നിയന്ത്രണങ്ങള്‍ കാരണം 23,000-ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടുതലും മെഡിസിന്‍ പഠിക്കുന്നവര്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ വെള്ളിയാഴ്ച 1,006 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 215 എണ്ണം രോഗലക്ഷണങ്ങളുള്ളതും 791 എണ്ണം രോഗലക്ഷണമില്ലാത്തകുമാണെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...