സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; തൃശ്ശൂര്‍ സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ :  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. അരിമ്പൂര്‍ സ്വദേശിയായ വത്സല എന്ന വീട്ടമ്മയാണ്  മരിച്ചത്. രോഗം പകര്‍ന്നത് മകളില്‍ നിന്നാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അഞ്ചു  ദിവസം മുമ്പ് കുഴഞ്ഞു വീണു മരിച്ച ഇവരുടെ സ്രവ പരിശോധനയാണ് പോസിറ്റീവായത്.  ജൂലായ് അഞ്ചിനാണ് കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ വീട്ടമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പെടുത്ത സാംപിളിന്റെ പരിശോധനാ ഫലമാണ് പോസ്റ്റീവ് ആയത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പെടുത്ത സാമ്പിളിന്റെ ഫലം വരുംമുമ്പ്  സംസ്‌കാര ചടങ്ങുകള്‍ നടത്തി. അതിനാല്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയായിരുന്നു സംസ്‌കാരം. കൊവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഉണ്ടായിരുന്ന ബസ്സില്‍ വത്സലയുടെ മകള്‍ യാത്ര ചെയ്തതായി കണ്ടെത്തിയിരുന്നു. മകളുടെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കുകയാണ്. രോഗ ലക്ഷണമൊന്നും ഇവര്‍ക്ക് പ്രകടമായിരുന്നില്ല. എന്നാല്‍ ഇവരില്‍ നിന്നാകാം വത്സലക്ക് രോഗം പിടിപെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...