കോവിഡ് ഇല്ലാത്തയാളെ പോസിറ്റീവാണെന്നു പറഞ്ഞ് കോവിഡ് രോഗികളുടെ കൂടെ കിടത്തിയത് മൂന്നു ദിവസം ; ഗുരുതരമായ അനാസ്ഥ ആരോഗ്യമന്ത്രിയുടെ നാട്ടില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരിശോധനാഫലം നെഗറ്റീവ് ആയ ആളെ പോസിറ്റീവാണെന്ന് പറഞ്ഞ് എട്ടു കോവിഡ് രോഗികള്‍ക്കൊപ്പം ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ഇട്ടത് മൂന്നു ദിവസം. കോവിഡ് പോസിറ്റീവ് ആണെന്ന് അധികൃതര്‍ പറഞ്ഞയാളുടെ റിസള്‍ട്ട് എടുത്തു നോക്കിയപ്പോള്‍ നെഗറ്റീവ്. രണ്ടു സംഭവങ്ങളും ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ആറന്മുളയിലെ മെഴുവേലി പഞ്ചായത്തില്‍.

പഞ്ചായത്ത് 13-ാം വാര്‍ഡില്‍ ഉള്ളന്നൂര്‍ വട്ടമുകടിയില്‍ രാജനെയാണ് ആരോഗ്യവകുപ്പ് അധികൃതരൂടെ അനാസ്ഥ കാരണം മൂന്നു ദിവസം കോവിഡ് രോഗികള്‍ക്കൊപ്പം കിടത്തിയത്. ഇതേ സ്ഥലത്ത് പരിശോധന നടത്തിയ വി.കെ തമ്പി എന്നയാള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിക്കുകയും പരിശോധനാഫലം ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ നെഗറ്റീവ് ആണെന്ന് കാണുകയും ചെയ്തു.

മെഴുവേലി പഞ്ചായത്ത് 13-ാം വാര്‍ഡ് പറയങ്കര ആര്യാട്ടുമോടി ലക്ഷം വീട് കോളനി കേന്ദ്രീകരിച്ച്‌ കോവിഡ് വ്യാപനമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെഴുവേലി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഉള്ളന്നൂര്‍ പറയങ്കര ജങ്ഷനില്‍ വച്ച്‌ 15 ന് നടത്തിയ പരിശോധനയിലാണ് രാജന്റെയും തമ്പിയുടെയും സാമ്പിള്‍ ശേഖരിച്ചത്. 16 ന് കോവിഡ് പോസിറ്റീവ് ആണെന്ന് ആശാവര്‍ക്കര്‍ വിളിച്ച്‌ അറിയിച്ചു. ഇതോടെ രാജന്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 13-ാം വാര്‍ഡിലെ ജാഗ്രതാ ലിസ്റ്റില്‍ പേരുള്ളതിനാല്‍ അന്ന് വൈകിട്ട് തന്നെ ആംബുലന്‍സില്‍ രാജനെ ഇലവുംതിട്ട ബോധി ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ചികില്‍സാ കേന്ദ്രത്തിലേക്ക് മാറ്റി.

എട്ടു കോവിഡ് രോഗികള്‍ക്കൊപ്പം മൂന്നു ദിവസം രാജന് ഒരു മുറിയില്‍ കഴിയേണ്ടി വന്നു. മൂന്നാം ദിവസമാണ് ഞങ്ങള്‍ക്ക് തെറ്റു പറ്റിയതാണ് താങ്കള്‍ക്ക് കോവിഡില്ല എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച്‌ അറിയിച്ചത്. മൂന്നു ദിവസം താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തിനും മനോവേദനക്കും ബുദ്ധിമുട്ടുകള്‍ക്കും ആര് സമാധാനം പറയുമെന്ന് രാജന്‍ ചോദിക്കുന്നു. എത്ര നിരുത്തരവാദിത്തപരമായിട്ട് ആണ് സാമ്പിളുകള്‍ ശേഖരിക്കുന്നതും പരിശോധന ഫലം തയ്യാറാക്കുന്നതും. ഇത്തരം പിഴവുകള്‍ മൂലം എനിക്ക് മാത്രം അല്ല മറ്റു പലര്‍ക്കും കോവിഡ് രോഗികള്‍ ആയി ഭയന്ന് കഴിയേണ്ടി വന്നു. ഇതിന് ഉത്തരവാദികള്‍ ആയവരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കണം എന്ന് രാജന്‍ ആവശ്യപ്പെട്ടു.

ഇതേ ദിവസം ഇതേ സ്ഥലത്താണ് വി.കെ തമ്പിയും സാമ്പിള്‍ നല്‍കിയത്. 16 ന് വൈകിട്ട് തമ്പി പോസിറ്റീവാണെന്ന് മെഴുവേലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും അറിയിപ്പ് വന്നു. സമൂഹത്തോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് താന്‍ ഉടന്‍ തന്നെ ക്വാറന്റൈനില്‍ പ്രവേശിച്ചുവെന്ന് തമ്പി പറയുന്നു. 18-ാം തീയതി വരെ റിസള്‍ട്ട് വരാത്തതിനാല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് അതിന്റെ കോപ്പി ആവശ്യപ്പെട്ടു. കോപ്പി ലഭിക്കാതെ വന്നപ്പോള്‍ തമ്പി സ്വയം റിസള്‍ട്ട് എടുത്തു. റിസള്‍ട്ടില്‍ കോവിഡ് നെഗറ്റീവ് ആണെന്നാണ് പറഞ്ഞിരുന്നത്.

ഒരാള്‍ക്ക് മാത്രമാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ കൈപ്പിഴ എന്നു പറയാമായിരുന്നു. ഇതിപ്പോള്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സംഭവിച്ചപ്പോള്‍  ഇതിനെ മനപ്പൂര്‍വ്വം ചെയ്തതായി കാണേണ്ടിയിരിക്കുന്നു എന്നാണ് രാജന്‍ പറയുന്നത് . ഉന്നതതലത്തിലിരിക്കുന്ന ഉത്തരവാദപ്പെട്ടവര്‍ ഇതിനു മറുപടി പറയണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...