കോവിഡ് പ്രതിരോധത്തിന് പ്ലാസ്മാ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡിനായുളള ദേശീയ ആരോഗ്യ ക്ലിനിക്കല്‍ പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ ആലോചനയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍). പ്രോട്ടോക്കോളില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കാന്‍ ആലോചിക്കുന്നതായി ഐസിഎംആര്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

കോവിഡ് മൂലമുണ്ടാകുന്ന മരണ നിരക്ക് കുറയ്ക്കുന്നതില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആര്‍ പറയുന്നു. ഫലപ്രദമല്ലെന്ന അനുമാനത്തില്‍ നിരവധി പഠനങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗ ചൂണ്ടിക്കാട്ടുന്നു. റെംഡെസിവിര്‍, എച്ച്‌എസ്‌ക്യു എന്നിവയും കോവിഡ് 19 ചികിത്സയില്‍ പ്രതീക്ഷ ഫലം തരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

’30 രാജ്യങ്ങളിലായി നടന്ന ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയലില്‍ ഇന്ത്യയും പങ്കെടുത്തിരുന്നു. അതിന്റെ ഇടക്കാല റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് അവലോകനം നടത്തിയിട്ടില്ല. എങ്കിലും ഈ മരുന്നുകള്‍ പ്രതീക്ഷിച്ചിരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ കോവിഡ് 19 നെതിരായി ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നതിന് തെളിവുണ്ട്- ബല്‍റാം ഭാര്‍ഗ പറഞ്ഞു.

കോവിഡ് 19 ബാധിച്ചവര്‍ രോഗമുക്തരായതിന് ശേഷവും മാസ്‌ക് ധരിക്കല്‍ ഉള്‍പ്പടെയുളള മുന്‍കരുതല്‍ സ്വീകരിക്കണം. അഞ്ച് മാസത്തിനുളളില്‍ ആന്റിബോഡികള്‍ ദുര്‍ബലപ്പെട്ടാല്‍ വീണ്ടും രോഗ ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...