സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി എ പി ജയന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി എ പി ജയനെ ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. കിസാന്‍സഭ നാഷണല്‍ കൗണ്‍സില്‍ അംഗവും സംസ്ഥാന സെക്രട്ടറിയുമാണ്. ഗ്രന്ഥശാല സംഘം സംസ്ഥാന വൈസ് പ്രസിഡന്റായും മേലൂട് ക്ഷീരസംഘം പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പിന്നാക്ക ക്ഷേമ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ജില്ലാ കൗൺസിലിലേക്ക് 51 പേരെയും കാൻഡിഡേറ്റ് അംഗങ്ങളായി അഞ്ച് പേരെയും തെരഞ്ഞെടുത്തു. ജില്ലയിലെ അർഹതപ്പെട്ടവർക്കെല്ലാം ഉപാധി കൂടാതെ പട്ടയം അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പട്ടയം ലഭിക്കാത്തതിനാൽ ജീവിതം പ്രതിസന്ധിയിലായ ഒട്ടേറെ കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർ – മുണ്ടപ്പള്ളി തോമസ്, എ.പി ജയൻ, അടൂർ സേതു, ഡി.സജി, ടി.മുരുകേഷ്, ഏഴംകുളം നൗഷാദ്, ആർ.ജയൻ, പത്മിനിയമ്മ, ആർ.രാജേന്ദ്രൻപിള്ള, അരുൺ കെ.എസ്.മണ്ണടി, എം.മധു , എസ് . രാധാകൃഷ്ണൻ, ടി.ആർ.ബിജു, സന്തോഷ് പാപ്പച്ചൻ, കുറുമ്പകര രാമകൃഷ്ണൻ, അബ്ദുൾഷുക്കൂർ, വി.കെ.പുരുഷോത്തമൻ പിള്ള, എം.ജെ.ജയ്സിംഗ്, സുഹാസ് എം.ഹനീഫ്, ജിജി ജോർജ്, ശരത്ചന്ദ്രകുമാർ, പി.ടി.രാജപ്പൻ, മാത്യു പീറ്റർ, രതീഷ് കുമാർ, റെജികുമാർ, വിജയമ്മ ഭാസ്കരൻ, ബാബു പാലക്കൽ, പി.ടി.ഷിനു, മനോജ് ചരളേൽ, കെ.സതീശ്, അനീഷ് ചുങ്കപ്പാറ, എം . വി.വിദ്യാധരൻ, ടി.ജെ.ബാബുരാജ്, ലിസി ദിവാൻ, എം.വി പ്രസന്നകുമാര്‍, സന്തോഷ് കെ. ചാണ്ടി, സി.കെ.അശോകൻ, എം.പി.മണിയമ്മ, സത്യാനന്ദപ്പണിക്കർ, മിനി മോഹൻ, മങ്ങാട് സുരേന്ദ്രൻ, പി.ആർ.ഗോപിനാഥന്‍, മലയാലപ്പുഴ ശശി, സുമതി നരേന്ദ്രൻ, ബീന മുഹമ്മദ് റാഫി, എ.ദീപകുമാർ, ജയകുമാർ, ജി.ബൈജു, കെ.മണിക്കുട്ടൻ, രേഖ അനിൽ, കെ.രാജേഷ്. കാൻഡിഡേറ്റ് അംഗങ്ങള്‍: എസ്.അഖിൽ, ബിബിൻ ഏബ്രഹാം, വിജയ വിത്സൺ, ഡെയ്സി വർഗീസ്, ജയിംസ് കുരുവിള.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....