ക്ഷേമ പെൻഷന്‍ വാങ്ങുന്ന കിടപ്പ് രോഗികളില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് ; വാര്‍ഡ് മെമ്പറെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ :  ക്ഷേമ പെൻഷനിൽ നിന്ന് നിർബന്ധിത പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽ വാർഡ് മെമ്പർ വർഗീസിനെ സിപിഐ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മൂന്നംഗ സമിതിയെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനായി നിയോഗിച്ചു. ജനുവരി 15ന് മുമ്പ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മൂന്നംഗ സമതിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർ നടപടികൾ.   ഫണ്ട് വിവാദ ആരോപണം പാർട്ടിയുടെ സൽപ്പേരിനെ ബാധിച്ചതായി സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് വിലയിരുത്തി. അഞ്ചല്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ 25 ഓളം കിടപ്പ് രോഗികളില്‍ നിന്ന് സിപിഐ പാർട്ടി ഫണ്ടിലേക്കെന്ന പേരിൽ വർഗീസ് 100 രൂപ വീതം പിരിച്ചുവെന്നാണ് ആരോപണം.

പക്ഷാഘാതം വന്ന് അഞ്ച് വര്‍ഷമായി കിടപ്പിലായ അഞ്ചല്‍ സ്വദേശിനിയുടെ ബന്ധുവാണ് ആദ്യം പരാതി ഉന്നയിച്ചത്. സിപിഐ പ്രവര്‍ത്തന ഫണ്ടിന്റെ  രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ക്ഷേമപെന്‍ഷന്‍ എത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ രോഗികളോ ബന്ധുക്കളോ അടുത്തുള്ള അംഗന്‍വാടിയില്‍ എത്തി പണം കൈപ്പറ്റാനാണ് പഞ്ചായത്ത് അംഗം നിര്‍ദേശിച്ചത്. ഇത്തരത്തില്‍ പണം വാങ്ങാന്‍ എത്തിയവര്‍ക്കാണ് പെന്‍ഷനില്‍ നിന്നും 100 രൂപ എടുത്തശേഷം ബാക്കി തുക കൊടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...