സി.പി.എം. ബ്രാഞ്ച് സെക്രട്ടറി പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും തളിക്കുളം ഒന്‍പതാം വാര്‍ഡ് ബ്രാഞ്ച് സെക്രട്ടറിയുമായ പേരോത്ത് സുധാകരന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. ഡി.വൈ.എഫ്.ഐ. മുന്‍ പഞ്ചായത്ത് കമ്മിറ്റി അംഗമായ സുധാകരന്‍ കെ.എസ്.കെ.ടി.യു. പഞ്ചായത്ത് പ്രസിഡന്റ്, പി.കെ.എസ്. പഞ്ചായത്ത് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിരുന്നു.

40 വര്‍ഷത്തോളമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ കാലങ്ങളായി പാര്‍ട്ടിക്കുള്ളില്‍ പോസ്റ്റര്‍ ഒട്ടിക്കാനും പണം പിരിച്ച്‌ നല്‍കാനും മാത്രമായി പാര്‍ട്ടി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് സുധാകരന്റെ രാജി. പാര്‍ട്ടി പറയുന്ന എന്ത് കാര്യവും വളരെ ഉത്തരവാദിത്വത്തോടെയാണ് ചെയ്തിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ പലപ്പോഴും തന്നെ മാറ്റി നിര്‍ത്തിയിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. തികച്ചും ജാതീയമായ വേര്‍തിരിവ് ഇനിയും സഹിക്കാന്‍ കഴിയില്ല. പട്ടിക ജാതിക്കാരനായി ജനിച്ച താന്‍ ഇനിയുള്ള കാലം പട്ടികജാതി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സുധാകരന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....