മന്ത്രി കെ.ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മന്ത്രി കെ.ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ മന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു. കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളും ഈന്തപ്പഴവും എത്തിച്ച് വിതരണം ചെയ്ത് കേസിലാണ് മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. നയതന്ത്ര ചാനലിലൂടെ ഈന്തപ്പഴവും മതഗ്രന്ഥങ്ങളും എത്തിച്ച് വിതരണം ചെയ്തത് ചട്ട ലംഘനമാണെന്ന് ആക്ഷേപമുണ്ട്. നികുതി ഇളവിലൂടെ കൊണ്ടു കൊണ്ടുവന്നാണ് മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്തത്. ഇതിലൂടെ വിദേശ സംഭാവന നിയന്ത്രണചട്ടം ജലീല്‍ ലംഘിച്ചെന്ന് ആരോപണവും കസ്റ്റംസ് പരിശോധിച്ച് വരുകയാണ്.

ഈ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് രണ്ട് കേസുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ യുഎഇ കോണ്‍സുലേറ്റിലെ മൂന്ന് ജീവനക്കാരെ ഒഴികെ മറ്റാരെയും പ്രതിചേര്‍ത്തിരുന്നില്ല. ഇതിനിടെയാണ് ജലീലിനെ ഇന്ന് കസ്റ്റംസ് വിളിച്ചുവരുത്തുന്നത്. മന്ത്രിയുടെ ഗണ്‍മാന്റെ മൊഴി കസ്റ്റംസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സ്വപ്നയെ അടക്കം ഫോണ്‍ ചെയ്യാന്‍ മന്ത്രി ഗണ്‍മാന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നോ എന്നാണ് കസ്റ്റംസ് പരിശോധിച്ചത്. ഗണ്‍മാന്റെ മൊബൈല്‍ ഫോണും നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...