കോഴിക്കോട് 74-കാരി ബലാത്സംഗ ശ്രമത്തിനിടെ മരണപ്പെട്ട സംഭവം ; വയോധികൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ വയോധികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വയോധികൻ അറസ്റ്റിൽ. വയോധികയെ ഇവരുടെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അയൽവാസിയായ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം ബലാത്സംഗ ശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളയിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള ശാന്തി നഗർ കോളനിയിലെ താമസക്കാരനായ രാജനെയാണ് പോലീസ് പിടികൂടിയത്.

രാജന്റെ അയൽവാസിയായ 74 കാരിയാണ് ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന 74 -കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ അനക്കമില്ലാതെ കിടക്കുന്നത് കണ്ട അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകമാണെന്ന് അയൽവാസികൾ പോലീസിനോട് സംശയം പ്രകടപ്പിച്ചതിനെ തുടർന്ന് വെള്ളയിൽ പോലീസ് കേസെടുക്കുകായിരുന്നു.

ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു. അനക്കമില്ലാതെ കിടക്കുന്ന വയോധികയെ കണ്ട അയൽവാസികൾ അടുത്ത് രാജനെയും കണ്ടുവെന്നാണ് മൊഴി നൽകിയതോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മൃതദേഹം നിലവിൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക് സാധ്യത

0
ഡൽഹി: ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക്...

ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക് സർക്കാർ 5,79,860 രൂപയും...

0
മലപ്പുറം: ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക്...

പത്തനംതിട്ട ധന്യ – രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍...

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ധന്യ - രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി...

വൈദ്യുതി പ്രതിസന്ധി ; സര്‍ക്കാരിന് ദീര്‍ഘവീക്ഷണമില്ല ; പറ്റുന്നില്ലെങ്കില്‍ രാജിവെച്ച് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം :...

0
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച്...