Friday, March 21, 2025 4:08 pm

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് അ​ടു​ക്ക​ള ത​ക​ർ​ന്നു

For full experience, Download our mobile application:
Get it on Google Play

കാ​ട്ടാ​ക്ക​ട: പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ വീ​ടി​നോ​ട് ചേ​ര്‍ന്ന കോ​ണ്‍ക്രീ​റ്റ് അ​ടു​ക്ക​ള കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യി ത​ക​ര്‍ന്നു.കു​റ്റി​ച്ച​ല്‍ പ​ച്ച​ക്കാ​ട് വ​ള്ളി​മം​ഗ​ലം കു​ന്നി​ന്‍​പു​റം ഫാ. ​സ​ജി ആ​ല്‍​ബി​യു​ടെ വീ​ട്ടി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വീ​ട്ടി​ലാ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ആ​ള​പാ​യം ഒ​ഴി​വാ​യി. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​ച്ചു. കെ​ട്ടി​ട​വും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. എ​ങ്ങ​നെ​യാ​ണ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല.

ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​തോ​ടെ അ​യ​ല്‍വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഭ​യ​ന്നു. നാ​ട്ടു​കാ​രാ​ണ് വി​വ​രം അ​ഗ്നി​ര​ക്ഷാ​സേ​ന​യെ അ​റി​യി​ച്ച​ത്. നെ​യ്യാ​ര്‍​ഡാം അ​ഗ്നി​ര​ക്ഷാ​സേ​ന​യി​ല്‍​നി​ന്ന്​ അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സു​രേ​ഷ് കു​മാ​ര്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍​മാ​രാ​യ ദി​നൂ​പ്, കി​ര​ണ്‍, സു​ഭാ​ഷ്, വി​നീ​ത്, ഹോം ​ഗാ​ര്‍​ഡ് പ്ര​ദീ​പ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ച​ത്. ഒ​രാ​ഴ്ച മു​മ്പ്എ​ത്തി​ച്ച ഗ്യാ​സ് സി​ലി​ണ്ട​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ല്‍ ആ​റ് മാ​സ​ത്തി​നി​ടെ സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. തു​രു​മ്പു​പി​ടി​ച്ച്‌ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന സി​ലി​ണ്ട​റു​ക​ളാ​ണ് വ്യാ​പ​ക​മാ​യി വി​ത​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് പ​രാ​തി​യു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെത്താംഫിറ്റമിനുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

0
കാസർഗോഡ്: കാസർഗോഡ് 6.024 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ അറസ്റ്റ് ചെയ്തു. നെക്രാജെ...

ജലജീവന്‍ മിഷന്‍ പദ്ധതിയിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 500 കോടി രൂപ അനുവദിച്ചതായി മന്ത്രി...

0
തിരുവനന്തപുരം: ജലജീവന്‍ മിഷന്‍ പദ്ധതിയിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 500 കോടി...

കര്‍ഷകരുമായി അനുനയത്തിനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍

0
പഞ്ചാബ്: പ്രതിഷേധം തുടരുന്ന കര്‍ഷകരുമായി പഞ്ചാബ് സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും....