വൈദ്യുതി ബോര്‍ഡ് ഓഫീസുകളിലേക്ക് ചൂട്ടുകറ്റയുമായി കോണ്‍ഗ്രസിന്റെ പ്രതിഷേധമാര്‍ച്ച് നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ അമിതമായി വര്‍ദ്ധിപ്പിച്ച വൈദ്യുത ചാര്‍ജ്ജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വൈദ്യുതി വകുപ്പ്  ഓഫീസുകളിലേക്ക്  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാളെ (വെള്ളി) ചൂട്ടുകറ്റകളുമായി മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് അറിയിച്ചു.

കോവിഡ് 19 ന്റെ  മറവില്‍ നിലവിലുണ്ടായിരുന്ന വൈദ്യുതി ചാര്‍ജ്ജ് നാലും അഞ്ചും ഇരട്ടിയും അതിലധികവുമായി വര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിച്ച് കൊള്ളയടിക്കുകയാണ് സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ചെയ്യുന്നതെന്നും  ഇത് സാധാരണക്കാരടക്കം ജനങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ബാബു ജോര്‍ജ്ജ് കുറ്റപ്പെടുത്തി.  650 രൂപാ വിലയുള്ള പലവ്യജ്ഞന കിറ്റു ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയശേഷം വൈദ്യുതി ബസ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് ബാബു ജോര്‍ജ്ജ് ആരോപിച്ചു. ഇതിനെതിരായ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുവാനാണ് ജില്ലയിലെ 32 വൈദ്യുത ഓഫീസുകളിലേക്കും ഓഫീസില്ലാത്തിടങ്ങളില്‍ മണ്ഡലം കേന്ദ്രങ്ങളിലും ധര്‍ണ്ണ നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്റ്  അറിയിച്ചു.

പ്രധാന കേന്ദ്രങ്ങളില്‍ ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, ഫ്രൊഫ. പി.ജെ കുര്യന്‍, ആന്റോ  ആന്‍റണി എം.പി, കെ. ശിവദാസന്‍ നായര്‍, പഴകുളം മധു, പി. മോഹന്‍രാജ്, പന്തളം സുധാകരന്‍, മാലേത്ത് സരളാദേവി എന്നിവരും മറ്റ് കേന്ദ്രങ്ങളില്‍ ഡി.സി.സി ഭാരവാഹികളും പരിപാടി  ഉദ്ഘാടനം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...