ധീരജ് വധം : കത്തി കണ്ടെടുക്കാനായില്ല – കസ്റ്റഡി കാലാവധി ഇന്ന് തീരും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയുടെയും ജെറിന്‍ ജോജോയുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസിലെ മറ്റു പ്രതികളായ നിതിന്‍ ലൂക്കോസ്, ജിതിന്‍ ഉപ്പുമാക്കല്‍, ടോണി തേക്കിലക്കാടന്‍ എന്നിവരുടെ കസ്റ്റഡി കാലാവധി ഇരുപതാം തീയതി അവസാനിച്ചിരുന്നു. കേസിലെ സുപ്രധാന തെളിവായ ധീരജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കഠാര ഇനിയും കണ്ടെത്താനായിട്ടില്ല. നിഖില്‍ പൈലിയുമായി പോലീസ് മൂന്നുദിവസം തെരച്ചില്‍ നടത്തി.

ഡമ്മി പരീക്ഷണം ചെയ്തും, മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചും കത്തി കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. കൊലപാതകത്തിന് ശേഷം കാറില്‍ രക്ഷപ്പെടവേ റോഡിനരുകിലെ വനത്തിലേക്ക് കത്തി വലിച്ചെറിഞ്ഞു എന്ന് നിഖില്‍ പൈലി പോലീസിന് നല്‍കിയ മൊഴി പ്രകാരമായിരുന്നു ഇവിടം കേന്ദ്രീകരിച്ചുള്ള തെരച്ചില്‍. ഈ സാഹചര്യത്തില്‍ ഒന്നും രണ്ടും പ്രതികളായ നിഖിലിനെയും ജെറിനെയും പോലീസ് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറാംപ്രതി സോയി മോന്‍ സണ്ണിയുടെ കസ്റ്റഡി അപേക്ഷയും പോലീസ് സമര്‍പ്പിച്ചിട്ടുണ്ട്. കസ്റ്റഡി അപേക്ഷ മുട്ടം ജില്ലാക്കോടതി ഇന്ന് പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...