ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് അദ്ദേഹം ട്വിറ്റര്‍ കുറിപ്പില്‍ വ്യക്തമാക്കി. വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 40,000 ലേക്കും ആകെ ഒമിക്രോണ്‍ കേസുകള്‍ 1900 ലേക്കും അടുത്തു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,160 കോവിഡ് കേസുകളും 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. 578 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 4099 കേസുകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പോസിറ്റിവിറ്റ് റേറ്റ് 6.46 ആണ്. കോവിഡ് സംശയിക്കുന്ന 6,288 പേര്‍ വീടുകളില്‍ ഐസൊലേഷനിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് : 23 അപേക്ഷകള്‍ തീര്‍പ്പാക്കി

0
പത്തനംതിട്ട : ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്ന നാഷണല്‍ ട്രസ്റ്റ്...

ഇലന്തൂരില്‍ പട്ടികജാതി പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

0
പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ പട്ടികജാതി പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം...

പുതിയ വ്യാപാര ഭവന്‍ നിര്‍മ്മാണത്തിന് സ്ഥലം വാങ്ങും : 85,51,069 രൂപയുടെ ബഡ്ജറ്റിന് വ്യാപാരി...

0
പത്തനംതിട്ട : പുതിയ വ്യാപാര ഭവന്‍ നിര്‍മ്മാണത്തിന് സ്ഥലം വാങ്ങുന്നത് ഉള്‍പ്പെടെയുള്ള...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...