മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് സി.രഘുനാഥ് തന്നെ ; കൈപ്പത്തി ചിഹ്നം അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

ധര്‍മ്മടം :  മുഖ്യമന്ത്രി മല്‍സരിക്കുന്ന ധര്‍മടത്ത് കെ സുധാകരന്‍ നിര്‍ദേശിച്ച സി.രഘുനാഥ് തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥി. രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് കത്ത് നല്‍കി. രഘുനാഥ് ഇന്നലെ തന്നെ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. കെ സുധാകരന മല്‍സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡും കെ.പി.സി.സി നേതൃത്വവും പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി.

ഇതോടെ സ്ഥാനാര്‍ഥിയാരെന്ന് ഹൈക്കമാന്‍ഡ് അറിയിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞെങ്കിലും ഔദ്യോഗിക അറിയിപ്പൊന്നും വന്നില്ല. മറ്റ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം രഘുനാഥിനും കൈപ്പത്തി ചിഹ്നം അനുവദിച്ചുകൊണ്ട് കെ.പി.സി.സി കത്ത് നല്‍കിയതോടെയാണ് രഘുനാഥ് തന്നെയാണ് സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...