റാന്നിയില്‍ പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി

For full experience, Download our mobile application:
Get it on Google Play

റാന്നി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂന്നു മുന്നണികളുടേയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ഉപവരണാധികാരിയായ റാന്നി ബി.ഡി.ഒ ബി.ഉത്തമന്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

ഇന്നലെ രാവിലെ പതിനൊന്നോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി റിങ്കുചെറിയാനും, പന്ത്രണ്ടരയോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. പി.എന്‍ പ്രമോദ് നാരായണനും, ഒന്നരയോടെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ പത്മകുമാറുമാണ് പത്രിക നല്‍കിയത്. പ്രമുഖ വ്യക്തികളേയും സാമൂഹിക സാംസ്ക്കാരിക നേതാക്കളേയും കണ്ട് അനുഗ്രഹം വാങ്ങിച്ചാണ് സ്ഥാനാര്‍ഥികളെത്തിയത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പത്രിക സമർപ്പണത്തിന് മുമ്പായി കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുൻ റാന്നി എം എൽഎയുമായിരുന്ന വയല ഇടുക്കളയും മുൻ എംഎൽഎ പ്രൊഫ.കെ എ മാത്യൂവും അന്ത്യ വിശ്രമം കൊള്ളുന്ന റാന്നി സെന്റ്‌ തോമസ്‌ വലിയ പള്ളിയിലെ കല്ലറക്കു മുന്നിൽ പുഷ്പചക്രം അർപ്പിച്ച ശേഷം ബ്ലോക്കുപടി ജംങ്ഷനില്‍ നിന്നും പ്രകടനമായാണ് പത്രിക നല്‍കാനെത്തിയത്. രാജു എബ്രഹാം എം.എല്‍.എ, എന്‍.എം രാജു എന്നിവര്‍ക്കൊപ്പമാണ് സ്ഥാനാര്‍ഥി പത്രിക നല്‍കിയത്. സി.പി.എം  സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ എം.വി വിദ്യാധരന്‍, സി.പി.എം ഏരിയ സെക്രട്ടറി പി.ആര്‍ പ്രസാദ്, കേരള കോണ്‍ഗ്രസ്(എം) മണ്ഡലം പ്രസിഡന്റ്  ആലിച്ചന്‍ ആറൊന്നില്‍, അഡ്വ.മനോജ് ചരളേല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. സ്ഥാനാര്‍ഥിക്ക് കെട്ടിവെക്കാനുള്ള തുക ഡി.വൈ.എഫ്.ഐ റാന്നി ബ്ലോക്കു കമ്മറ്റിയാണ് നല്‍കിയത്. റെജി സക്കറിയയുടെ സ്മൃതി മണ്ഡപത്തില്‍ വെച്ച് ഭാരവാഹികളായ എം.ആര്‍ വത്സകുമാറുംജിതിന്‍രാജും ചേര്‍ന്ന് തുക നല്‍കി.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ യു. ഡി. എഫ് സ്ഥാനാർഥി റിങ്കു ചെറിയാനൊപ്പം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഇ അബ്ദുൽ റഹിമാന്‍, എഴുമറ്റൂർ ബ്ലോക്ക് പ്രസിഡന്റ് പ്രകാശ് കുമാർ ചരളേൽ എന്നിവരുണ്ടായിരുന്നു.

എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.പത്മകുമാറിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തുക അടിച്ചിപ്പുഴ ചെള്ളനാവയൽ ഗിരിവർഗ്ഗ കോളനി നിവാസികൾ നല്കിയത് തെരഞ്ഞെടുപ്പു കമ്മറ്റിഓഫീസിൽ വെച്ച് സ്ഥാനാർത്ഥി ഏറ്റു വാങ്ങി. മണ്ഡലം പ്രസിഡന്റ് അഡ്വ.ഷൈൻ ജി കുറുപ്പ്, മണ്ഡലം ഇൻ ചാർജ് റ്റി ആർ അജിത്കുമാർ, അനോജ് കുമാർ, കെ ആർ സന്തോഷ്, വിനോദ് മന്ദിരം,സിനു പണിക്കർ, സുരേഷ് പെരുമ്പെട്ടി, വിഷ്ണു മുണ്ടപ്പുഴ, ജയശ്രീഗോപി, രോഹിണി മുരളിധരൻ, ബോബി കാക്കനപ്പളിൽ, രവി കുന്നക്കാട്ട്, സുരേഷ് നിത്യ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....