തിരുവനന്തപുരം : ശബരിമല സംബന്ധിച്ച സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ലെന്ന് എം.എ.ബേബി. സ്ത്രീതുല്യതയുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെങ്കിലും നാം ജീവിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലാണെന്ന് ഓര്‍ക്കണം. പാര്‍ട്ടി നിലപാടെല്ലാം ഭരണം കിട്ടിയാല്‍ നടപ്പാക്കാനാവില്ല.
സുപ്രീംകോടതിവിധി വന്നാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്‌തേ നടപ്പാക്കൂ എന്നും എം.എ.ബേബി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം – ബിജെപി ഡീലെന്ന ആര്‍.എസ്.എസ് നേതാവ് ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ ബിജെപിയിലെ കിടമല്‍സരത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് എം.എ.ബേബി തള്ളി.





























