കുറ്റിക്കുരുമുളക് മാതൃസസ്യങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഭാരതീയ കാര്‍ഷീക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന കാര്‍ഷിക മേഖലാ വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്ക് കുറ്റിക്കുരുമുളക് മാതൃസസ്യങ്ങള്‍ വിതരണം ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉല്പാദിപ്പിക്കുന്ന കുറ്റിക്കുരുമുളക് തൈകള്‍ കൃഷി വിജ്ഞാന കേന്ദ്രം തിരികെ വാങ്ങി വിപണന സൗകര്യം ഒരുക്കി കുടുംബശ്രീ അംഗങ്ങള്‍ക്ക് അധികവരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കോയിപ്രം പഞ്ചായിത്തിലെ മൂന്നാം വാര്‍ഡിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനായി കുരുമുളകിന്റെ വിവിധ ഇനങ്ങളായ വിജയ്, ശുഭകര, മലബാര്‍ എക്സല്‍, പന്നിയൂര്‍ 1, 5, 8, ശക്തി, തേവം, പൗര്‍ണ്ണമി, ഗിരിമുണ്ട തുടങ്ങിയ 10 ഇനങ്ങളുടെ 150 മാതൃസസ്യങ്ങളാണ് വിതരണം ചെയ്തത്. ഇതുകൂടാതെ 120 കുടുംബാംഗങ്ങളില്‍ ഗ്രോ ബാഗുകളില്‍ പച്ചക്കറി കൃഷി നടത്തുന്നതിനുളള സഹായം ആദ്യഘട്ടത്തില്‍ എത്തിച്ചു നല്‍കി. പോട്ടിങ്ങ് മിശ്രിതം നിറച്ച ഗ്രോബാഗുകളും അതില്‍ നടുന്നതിന് പയര്‍, വെണ്ട, വെള്ളരി എന്നിവയുടെ വിത്തുകളും, മുളക്, വഴുതന, തക്കാളി എന്നിവയുടെ തൈകളും നല്‍കി. ഇവയുടെ പരിചരണത്തിനായി ഹാന്‍ഡ് സ്പ്രയര്‍, കൈത്തൂമ്പാ, മണ്ണിര കമ്പോസ്റ്റ്, പച്ചക്കറിക്കുള്ള സൂക്ഷ്മ മൂലക വളക്കൂട്ടായ വെജിറ്റബിള്‍ മാജിക്, ജൈവകീടനാശിനിയായ ശ്രേയ തുടങ്ങിയവും ഈ കുടുംബാംഗങ്ങള്‍ക്ക് നല്‍കി.

കുറ്റിക്കുരുമുളക് മാതൃസസ്യങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു നിര്‍വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് അധ്യക്ഷത വഹിച്ചു. കോയിപ്രം ഗ്രാമ പഞ്ചായത്ത് അംഗം ജോണ്‍സണ്‍ തോമസ്, അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ. സിന്ധു സദാനന്ദന്‍, ഫാം മാനേജര്‍ അമ്പിളി വറുഗീസ്, കുടുംബശ്രീ സിഡിഎസ് അംഗം ലിസി തോമസ് എന്നിവര്‍ പ്രസംഗിച്ചു. കുറ്റിക്കുരുമുളക് കൃഷിയുടെ ശാസ്ത്രീയ വശങ്ങളും തൈകളുടെ ഉല്പാദനവും എന്ന വിഷയത്തില്‍ പരിശീലനത്തിന് അഗ്രോണമി വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ് വിനോദ് മാത്യു നേതൃത്വം നല്‍കി. പദ്ധതിയുടെ അടുത്ത ഘട്ടമായി കോയിപ്രം പഞ്ചായിത്തിലെ മൂന്നാം വാര്‍ഡില്‍ ലഭ്യമായ പൊതു സ്ഥലങ്ങളില്‍ ഗുണമേന്മയുള്ള ഫലങ്ങളുടെ ലഭ്യത ഉറപ്പാക്കുവാന്‍ ഫലവൃക്ഷതൈകള്‍ നട്ട് പരിപാലക്കുന്നതിനും ലക്ഷ്യമിടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...