ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന്‍ നായര്‍ (76) ഒമാനില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മസ്‌ക്കറ്റ് : ഒമാനില്‍ മലയാളി ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 40 വര്‍ഷത്തിലേറെയായി ഒമാനില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്ന ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന്‍ നായരാണ്(76) മരിച്ചത്. മസ്‌ക്കറ്റ് റോയല്‍ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഒമാന്‍ സമയം 4.50ഓടെയായിരുന്നു മരിച്ചത്.  ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി.

നേരത്തെ ഒരു പ്രവാസി കോവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ചികിത്സയിലായിരുന്ന 66കാരനാണ് മരിച്ചത്. ഇയാള്‍ സ്ഥിര താമസക്കാരനായിരുന്നെന്നും ഇതോടെ ഒമാനിലെ കോവിഡ് മരണം അഞ്ചായെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചിരുന്നു. മാര്‍ച്ച്‌ 31നായിരുന്നു ഒമാനിലെ ആദ്യ കോവിഡ് മരണം. രണ്ടാമത്തേത് ഏപ്രില്‍ 4 ശനിയാഴ്ചയും. ഇവര്‍ രണ്ടുപേരും 77 വയസ്സ് പ്രായമുള്ള ഒമാന്‍ സ്വദേശികളായിരുന്നു. ഏപ്രില്‍ 11ന് മൂന്നാമതായി 41 വയസ്സ് പ്രായമുണ്ടായിരുന്ന വിദേശി മരിച്ചു. ഏപ്രില്‍ 12 ന് നാലാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. 37കാരനായ പ്രവാസിയാണ് മരിച്ചത്.

രണ്ട് പേര്‍ കൂടി കുവൈറ്റില്‍ കോവിഡ് 19 ബാധിച്ച്‌ മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 58 വയസ്സുള്ള കുവൈറ്റിയും 69 കാരനായ ഇറാനിയന്‍ പൗരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നുവെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. 134 പേര്‍ക്ക് കൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു രാജ്യത്ത് രോഗ ബാധിതരുടെ 1658ലെത്തി. ചികിത്സയിലുണ്ടായിരുന്ന 33 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആശുപത്രി വിട്ടവരുടെ ആകെ എണ്ണം 258 ആയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ ഇന്ത്യക്കാരാണ്. കോവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 924 ആയി. പുതിയ രോഗികളില്‍ 63 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 126 പേര്‍ക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല.

സൗദിയില്‍ 762 പേര്‍ക്ക് കൂടി വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ അകെ രോഗികളുടെ എണ്ണം 7142ലെത്തി. ഇതില്‍ 6006 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 74 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നു. 59പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1049. നാല് പേര്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 87 ആയി. സ്വദേശികളും വിദേശികളുമായി നാലുപേരാണ് വെള്ളിയാഴ്ച മരണപ്പെട്ടത്. ജിദ്ദയില്‍ രണ്ടും മക്കയിലും തബൂക്കിലും ഒരാള്‍ വീതമാണ് മരിച്ചത്. ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചത് മക്കയിലാണ്, 325പേര്‍ക്ക് രോഗം ബാധിച്ചു.

ഖത്തറില്‍ ആശങ്കാജനകമായി കോവിഡ് ബാധിതരുടെ എണ്ണം വന്‍ തോതില്‍ ഉയരുന്നു. 560 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,663ലെത്തി. 4,192 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 പേര്‍ക്ക് സുഖം പ്രാപിച്ചതോടെ രോഗ മുക്തരായവരുടെ എണ്ണം 464 ആയി. 24 മണിക്കൂറില്‍ 1,947 പേരാണ് പരിശോധന നടത്തിയതോടേ ഇതുവരെ പരിശോധനക്ക് വിധേയമായവരുടെ എണ്ണം 58,328. ആകെ മരണ സംഖ്യ ഏഴ്.

പ്രവാസികളിലും സ്വദേശികളും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. വൈറസ് ബാധ കണ്ടെത്തിയവരെ ഐസലേഷനിലേക്ക് മാറ്റി. രാജ്യത്തെ മുഴുവന്‍ പേരും മുന്‍കരുതല്‍ പാലിക്കണം. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും . വ്യക്തികള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...