ഡോ.എം.എസ്. സുനിലിന്റെ 246 – മത് സ്നേഹഭവനം ശാലിനിയ്ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 246 – മത് സ്നേഹ ഭവനം അടൂർ മുണ്ടപ്പള്ളി ലക്ഷ്മി ഭവനത്തിൽ ശാലിനിക്കും മകൾ ലക്ഷ്മിക്കും ആയി ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് ആയ ജോസഫ് നെല്ലുവേലിയുടെ  സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും അസോസിയേഷൻ പ്രതിനിധികളായ സണ്ണി ചിറയിലും മോളി സണ്ണിയും ചേർന്ന് നിർവഹിച്ചു.

ശാലിനി വർഷങ്ങളായി ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മകൾ ലക്ഷ്മിയുമായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുകയായിരുന്നു. ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറി യും സിറ്റൗട്ടും അടങ്ങിയ വീട് പണിതു നൽകുകയായിരുന്നു. ജോൺസൺ കണ്ണൂക്കാടൻ, ജോഷി വള്ളിക്കളം, മനോജ് അച്ചേട്ട് , എന്നിവരുടെ നേതൃത്വത്തിലുള്ള ഷിക്കാഗോ  മലയാളി അസോസിയേഷന്റെ സഹായത്താൽ ടീച്ചർ പണിയുന്ന പത്താമത്തെ വീടാണ് ഇത്. ചടങ്ങിൽ വാർഡ് മെമ്പർ ഷീജ കൃഷ്ണൻ, ഡോ. കെ. സന്തോഷ് ബാബു, പ്രോജക്ട് മാനേജർ കെ. പി. ജയലാൽ, രാജി സന്തോഷ്, സതിയമ്മ. ജെ, സ്മിത വിനോദ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...