ഡോ.എം.എസ്.സുനിലിന്റെ 378 – മത് സ്നേഹഭവനം ക്യാൻസർ ബാധിതയായ ഏലിയാമ്മക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് നിര്‍മ്മിച്ച്‌ നൽകുന്ന 378- മത്തെ സ്നേഹഭവനം അമേരിക്കയിലെ എൽമാഷ് സി.എസ്.ഐ. ചർച്ചിന്റെ സഹായത്തോടെ പഴകുളം ആറുപന്തിയിൽ ഏലിയാമ്മ ജോയിക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ  താക്കോൽദാനം പള്ളിയുടെ പ്രതിനിധിയായ ശോശാമ്മ സക്കറിയ അറപ്പുരക്കൽ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി ഒരു ഭവനം നിർമ്മിക്കുവാൻ സാധിക്കാതെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ആയിരുന്നു ക്യാൻസർ ബാധിതയായ ഏലിയാമ്മയും കൂലിപ്പണിക്കാരനായ ജോയിയും ജോയിയുടെ വൃദ്ധയായ മാതാവ് മേരിയും സ്കൂൾ വിദ്യാർത്ഥികൾ ആയ രണ്ട് ആൺകുട്ടികളും താമസിച്ചിരുന്നത്.

ഏലിയാമ്മയുടെ ചികിത്സയ്ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീട്ടിലെ ദൈനംദിന ചിലവുകൾക്കുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായ ഒരു വീട് വെയ്ക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇവരുടെ അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കിയ സുനില്‍ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ, സി.ഡി.എസ്. ചെയർപേഴ്സൺ ഷീജ രാജു, എലിസബത്ത് തോമസ്, ബിന്ദു ജോഷ്വാ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...