പുല്ലാട് എസ്.ബി.ഐക്ക് സമീപം വാട്ടര്‍ അതോറിറ്റിയുടെ വാരിക്കുഴി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പുല്ലാട് എസ്.ബി.ഐ ബാങ്കിന് സമീപം ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച കുഴി അപകട ഭീഷണിയാകുന്നു. കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിച്ച ശേഷം കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി വീണ്ടും കുഴി എടുത്തെങ്കിലും ഇത് മൂടാത്തതാണ് അപകട ഭീഷണിയായി മാറുന്നത്. 11 കെ.വി ലൈന്‍ കടന്നു പോകുന്ന ട്രാന്‍സ്ഫോര്‍മറിന്റെ തൂണിനോട്‌ ചേര്‍ന്നാണ് കുഴി നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍ തന്നെ ഇത് ട്രാന്‍സ്ഫോര്‍മറിനും ഭീഷണിയായി മാറിയിട്ടുണ്ട്.

കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കുമാണ് കുഴി ഏറ്റവും കൂടുതല്‍ അപകട ഭീഷണിയായി മാറുന്നത്. രാത്രി സമയങ്ങളില്‍ ഇരുചക്ര വാഹന യാത്രക്കാര്‍ ഇത് ശ്രദ്ധിക്കാതെ അപകടത്തില്‍പ്പെടുവാനുള്ള സാധ്യത വളരെ കൂടുതലാണ്. കോഴഞ്ചേരി, പുല്ലാട് ഭാഗങ്ങളില്‍ കേരള വാട്ടര്‍ അതോറിട്ടി പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ എടുക്കുന്ന കുഴികള്‍ പലപ്പോഴും പൂര്‍ണ്ണമായി മൂടാത്തതിനാല്‍ വലിയ അപകട സാധ്യത നിലനില്‍ക്കുന്നതായും ആക്ഷേപമുയരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...