ശാരീരിക അസ്വസ്ഥത ; ‍സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പിണറായി വിജയൻ പങ്കെടുക്കില്ല

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഡൽഹിയിൽ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. പനി ബാധിച്ചതിനെത്തുടർന്നാണ് അദ്ദേഹം യാത്ര മാറ്റിവെച്ചതെന്നാണ് റിപ്പോർട്ടുകൾ . കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനാണ് ഡൽഹിയിലെ ഹർകിഷൻ സിംഗ് സുർജിത് ഭവനിൽ ഇന്നു മുതൽ ഞായറാഴ്ച വരെ കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. കേരളത്തിൽ സിപിഎമ്മിനുണ്ടായ വലിയ പരാജയം യോഗം വിശദമായി ചർച്ച ചെയ്യും.

കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് താഴെത്തട്ടിലുള്ള ഏരിയ കമ്മിറ്റികൾ മുതൽ സംസ്ഥാന കമ്മിറ്റിയിൽ വരെ പിണറായി വിജയനെതിരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നത്. ഈ വിമർശനങ്ങൾ കേന്ദ്ര കമ്മിറ്റിയിലും ചർച്ചയായേക്കും. പിണറായി വിജയനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾ യോഗത്തിലില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ വ്യക്തമാക്കിയിട്ടുണ്ട്. പോളിറ്റ് ബ്യൂറോ എടുത്ത തീരുമാനപ്രകാരം അദ്ദേഹം സ്ഥാനത്ത് തുടരുമെന്നും അവർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശസ്നേഹത്തിന്‍റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി വി.ഡി സതീശൻ ദേശീയ പതാക ഉയർത്തി

0
തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്‍റെ അഭിമാനവും ദേശ സ്‌നേഹത്തിന്‍റെ ആവേശവും നിറച്ച് സായുധ...

കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ...

ഭാര്യയുമായി തർക്കം ; 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്...

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും...