സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് നാവൊന്നു പിഴച്ചാല്‍ … പേരും മാറും ആളും മാറും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയിൽ 140 അംഗങ്ങളിൽ ഒരേ പേരുകാരോ സമാന പേരുകാരോ ആയ എത്ര പേരുണ്ടെന്നറിയാമോ? സ്പീക്കർ കസേരയിലിരുന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭ നിയന്ത്രിക്കുമ്പോൾ പേരിലെ ഒരക്ഷരം മാറിപ്പോയാൽ പ്രസംഗിക്കാൻ എഴുന്നേൽക്കുക വേറെ ആളായിരിക്കും. കണക്ക് കൃത്യമായി പറഞ്ഞാൽ 34 പേർ. ചിരിയുണർത്തുന്ന ചില ‘പേരുസാമ്യങ്ങൾ’ ഒന്ന് പരിശോധിക്കാം. സ്പീക്കർ മന്ത്രി കെ. മുരളീധരനെ വിളിക്കുമ്പോൾ ഒരുപക്ഷേ എഴുന്നേൽക്കുന്നത് ബിജെപിയിലെ വി. മുരളീധരനായിരിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് എന്തെങ്കിലും നിർദ്ദേശിക്കുമ്പോൾ ‘ചെന്നിത്തല’ എന്നു കൂടി ചേർത്തില്ലെങ്കിൽ ഒരുപക്ഷെ നിർദ്ദേശം അനുസരിക്കാൻ തയ്യാറായി നിൽക്കുക രമേഷ് പിഷാരടി ആയിരിക്കും.

സഭയിൽ ഏറ്റവും സാമ്യമുള്ള പേരുകാരാണ് വി. ജോയിയും വി.എസ് ജോയിയും. ഒരാൾ സിപിഎം, മറ്റേയാൾ കോൺഗ്രസ്. ഇതുപോലെ തന്നെ കെ. രാജൻ, കാരായി രാജൻ, രാജൻ ജെ. പല്ലൻ എന്നിങ്ങനെ 3 രാജന്മാരാണ് സഭയിലുള്ളത്. തീർന്നില്ല, പേരിലെ ഈ സാമ്യങ്ങൾ കൂടി പരിശോധിച്ചോളു – എ.പി അനിൽ കുമാർ & ജി.ആർ അനിൽ, എ.കെ.എം അഷ്‌റഫ് & ടി.പി അഷ്‌റഫ് അലി, ഒ.ജെ ജനീഷ് & കെ.യു ജനീഷ് കുമാർ, എ.സി മൊയ്തീൻ & കുറുക്കോളി മൊയ്തീൻ, പി.കെ പ്രവീൺ & കെ പ്രവീൺ കുമാർ, ഷിബു ബേബി ജോൺ & ഷിബു തെക്കുംപുറം, സുമേഷ് അച്യുതൻ & കെ.വി സുമേഷ് , എ.ഡി തോമസ് & തോമസ് ഉണ്ണിയാടൻ, പി.സി വിഷ്ണുനാഥ് & വിഷ്ണു മോഹൻ, ഇവർക്ക് പുറമെ സഭയിലെ ‘ജോൺ’മാരായി അപു ജോൺ ജോസഫ്, സി.പി ജോൺ, ഷിബു ബേബി ജോൺ എന്നിവരുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...