കാലവര്‍ഷ മുന്നൊരുക്കം ; ഇന്ത്യ ഡിസാസ്റ്റര്‍ റിസോഴ്‌സ് നെറ്റ് വര്‍ക്ക് (ഐഡിആര്‍എന്‍) വിവരശേഖരണ പരിശീലന ശില്‍പശാല നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാലവര്‍ഷത്തിന് മുന്നോടിയായി ദുരന്തനിവാരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന് പത്തനംതിട്ട ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഡിസാസ്റ്റര്‍ റിസോഴ്‌സ് നെറ്റ് വര്‍ക്ക് (ഐഡിആര്‍എന്‍) പോര്‍ട്ടല്‍ വിവരം പുതുക്കുന്നതിന് പ്രത്യേക പരിശീലന ശില്‍പശാല നടത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലനം നടന്നത്. കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ ജില്ലയിലെ അടിയന്തിര രക്ഷാപ്രവര്‍ത്തന സാമഗ്രികളുടെയും വിഭവങ്ങളുടെയും കൃത്യമായ വിവരം മുന്‍കൂട്ടി പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നത് ഉറപ്പാക്കാനാണ് ശില്‍പശാല സംഘടിപ്പിച്ചത്.

ജില്ല ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദിനി പി.സി. സേനന്‍, ജില്ല ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ കോര്‍ഡിനേറ്റര്‍ അനി തോമസ് ഇടിക്കുള എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. യഥാസമയമുള്ള വിവരശേഖരണം, വിഭവങ്ങളുടെ മാപ്പിംഗ്, ഐ.ഡി.ആര്‍.എന്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ തെറ്റുകൂടാതെ രേഖപ്പെടുത്തല്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...