ഡോ. ടി എം തോമസ് ഐസക്കിന്റെ മുഖാമുഖം പരിപാടിയും ജനകീയമാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ഡോ. ടി എം തോമസ് ഐസക്കിന്റെ മുഖാമുഖം പരിപാടിയും ജനകീയമാകുന്നു. വികസന സ്വപ്നങ്ങളുടെ ആമുഖ വർത്തമാനങ്ങൾ കേൾക്കാൻ നൂറു കണക്കിനാളുകളാണ് സ്ഥാനാർത്ഥിയെ കാത്തിരിക്കുന്നത്. ചലചിത്ര വികസന കോർപ്പറേഷനുമായി ബന്ധപെട്ട് കിഫ്ബി ഫണ്ടുപയോഗിച്ച് മല്ലപ്പള്ളിയിൽ ഒരു സിനിമാ തീയറ്റർ നിർമ്മിക്കാം. ഇപ്പോൾ ഓൺലൈൻ കച്ചവടത്തിന്റെ കാലമാണ് 50 വ്യാപാരികൾ ഒന്ന് ചേർന്ന് ഓൺലൈൻ വിപണന സാധ്യത പ്രയോജനപ്പെടുത്തിയാൽ വൻകിട ഓൺലൈൻ വ്യാപാര ശൃംഖലയേക്കാൾ വിശ്വാസ്യത ലഭിക്കും. ടൗണിലെ വ്യാപാരം ആനന്ദകരമാക്കാൻ കുട്ടികൾക്ക് കളിയിടം ഒരുക്കാം, മാളുകൾ നൽകുന്ന വിപണന അനുഭൂതി ഗ്രാമത്തിൽ ഒരുക്കാം, ക്രിയാത്മക ചിന്തകളും വികസന സ്വപ്നങ്ങളും മുഖാമുഖത്തിൽ പങ്കുവെക്കുകയാണ് തോമസ് ഐസക്.

ശബരി റെയിൽ പാത യാഥാർത്ഥ്യമാക്കാൻ എം പി ക്ക് ചിലതൊക്കെ ചെയ്യാനാകും. ശബരിമല ബന്ധപെടുത്തി പദ്ധതിയുടെ നടത്തിപ്പ് സാധ്യമാക്കണം ശബരിമല
യിലേക്ക് പോകുന്നത് മലയാളികൾ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുണ്ട് അവരെ കൂടി ഒപ്പം ചേർത്ത് പദ്ധതി യാഥാർത്ഥ്യമാക്കാൻ ശ്രമിക്കാം.
ഇതൊന്നും വെറുതെ പറയുന്നതല്ല മാരാരിക്കുളം എം എൽ എ ആയിരുന്നപ്പോൾ കേന്ദ്ര ഫണ്ട് നേടിയതും കേരളത്തിന് നികുതി വിഹിതം കുറയുമെന്ന് ഉറപ്പായപ്പോൾ വിവിധ സംസ്ഥാനങ്ങളെ ഒപ്പം നിർത്തി റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നേടി എടുത്ത അനുഭവവും തോമസ് ഐസക്ക് ഓർമ്മപെടുത്തുന്നു. സംഘടനാ ചുമതലയുമായി പത്തനംതിട്ടയിൽ എത്തിയപ്പോൾ തന്നെ വയോജന സൗഹൃദ ജില്ല എന്ന ലക്ഷ്യത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നു.

ജില്ലാ , ബ്ലോക്ക് തല ശിൽപ്പശാലകൾ നടത്തി പാർലമെന്റ് ഇലക്ഷനിൽ മത്സരിക്കുമെന്ന് കരുതിയല്ല ഇതൊന്നും ചെയ്തത്. ആരോഗ്യമുള്ള വാർദ്ധക്യത്തെ സമൂഹത്തിനു പ്രയോജനപ്പെടുത്തണം. അല്ലാത്തവർക്ക് തണലിടങ്ങൾ പോലുള്ള സംഗമവേദി ഒരുക്കണം. കിടപ്പു രോഗികളുടെ പരിചരണത്തിന് നൂതന പദ്ധതികൾ തയ്യാറാക്കണം അതിനാവശ്യമായ പരിശീലനം നൽകണം. രാജ്യത്തെ ആദ്യ വയോജന സൗഹൃദ ജില്ലയായി പത്തനംതിട്ടയെ മാറ്റുമെന്നത് തോമസ് ഐസക്കിന്റെ
ഗ്യാരണ്ടി. പട്ടിക വിഭാഗങ്ങൾക്ക് പഠന പിന്തുണ സഹായം ഉറപ്പാക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റത്തിനു ശ്രമിക്കും ലോകത്തെ പ്രമുഖ അധ്യാപകരെയും ഗവേഷകരെയും വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ ക്ലാസുകൾ എടുക്കുന്നതിനായി ക്ഷണിക്കും. പഠനത്തിന്റെ അവസാന വർഷം ജോലി സാധ്യതകളുടെ പട്ടിക തയ്യാറാക്കി പ്രത്യേക പരിശീലനം നൽകും. വെയ്റ്റിംഗ് ഷെഡും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കുന്നത് മാത്രമല്ല എം പി യുടെ ജോലി സർവതല സാധ്യതകളുടെ ചിന്തയും പ്രയോഗവുമാണ് തോമസ് ഐസക്കിന്റെ ലക്ഷ്യം മുഖാമുഖത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും അവസാനിക്കുന്നില്ല തോമസ് ഐസക്ക് ഇവിടെ തന്നെയുണ്ടാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....