വീട്ടിലിരുന്ന് മദ്യപിച്ചാല്‍ പോലീസിനെന്താ കുഴപ്പമെന്ന് ഹൈക്കോടതി ; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരായ കേസ് റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വീട്ടിലിരുന്ന് മദ്യപിച്ചാല്‍ പോലീസിനെന്താ കുഴപ്പമെന്ന് വാദത്തിനിടെ ഹൈക്കോടതിയുടെ ചോദ്യം. ബദിയടുക്ക പോലീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ എടുത്ത കേസ് കോടതി റദ്ദാക്കുകയും ചെയ്തു. കൊല്ലം ജില്ലക്കാരനും ബദിയടുക്കയില്‍ വില്ലേജ് അസിസ്റ്റന്‍റുമായിരുന്ന വ്യക്തിക്കെതിരെ ബദിയടുക്ക പോലീസ് ക്രൈം നമ്പര്‍ 112/2013 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. 2013 ഫെബ്രുവരി 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മണല്‍ കടത്തുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ ഒരാളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് വീട്ടില്‍ വെച്ച്‌ മദ്യം കഴിച്ചിരുന്ന ഉദ്യോഗസ്ഥനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. സ്റ്റേഷനിലെത്തിയ ഇദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് കേരള പോലീസ് ആക്ടിലെ 118 (എ) വകുപ്പ് പ്രകാരം കേസെടുത്തത്.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ.ഐ.വി പ്രമോദ് മൂഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വയം നിയന്ത്രിക്കാന്‍ കഴിയാതെ സ്വയമേ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുകയും പൊതുജനങ്ങള്‍ക്ക് ശല്യം ഉണ്ടാക്കുകയും ചെയ്താല്‍ മാത്രമേ 118 (എ) വകുപ്പ് നിലനില്‍ക്കുകയുള്ളുവെന്ന പ്രതിഭാഗത്തിന്റെ  വാദം കോടതി അംഗീകരിച്ചു. പ്രതി അമിതമായി മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ വൈദ്യ പരിശോധന ആവശ്യമാണെന്നും ആല്‍കോമീറ്റര്‍ പരിശോധന പോരെന്നും ഹൈക്കോടതി ജഡ്‌ജ് ജസ്റ്റിസ് സോഫി തോമസ് കേസ് റദ്ദാക്കി കൊണ്ട് നിരീക്ഷിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ വീഴ്ച ആരോപണം; ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ...

മലപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചെന്ന് പരാതി

0
മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈക്കാണ്...

ഡ്രോൺ നിരീക്ഷണവും പരാജയം ; വടശേരിക്കരയിൽ കാട്ടാനശല്യം രൂക്ഷം, ജനങ്ങൾ ഭീതിയിൽ

0
വടശേരിക്കര: വനംവകുപ്പ് ഡ്രോൺ നിരീക്ഷണമുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ രംഗത്തിറക്കിയിട്ടും വടശേരിക്കര മേഖലയിൽ...

ബക്കറ്റും ചൂലും എടുത്തത് ചോദ്യം ചെയ്തപ്പോൾ മർദനമെന്ന് പരാതി ; അയൽവാസികൾക്കെതിരെ പെൺകുട്ടി

0
കൊല്ലം: പത്തനാപുരത്ത് പെണ്‍കുട്ടിക്ക് മര്‍ദ്ദനം. അയല്‍വാസികളായ സുനില്‍കുമാര്‍, ഭാര്യ, മകന്‍ മിഥുന്‍...