ഇനി ഡ്രൈഡേ ഇല്ല ; ഒന്നാം തീയതിയും കുടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍ ; ലക്ഷ്യം ഖജനാവ് നിറയ്ക്കുക

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഒന്നാംതീയതിയും മദ്യശാലകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ആലോചന. ഇതിനെക്കുറിച്ച് അടുത്ത മദ്യനയത്തില്‍ പ്രഖ്യാപനമുണ്ടാകും. ഒന്നാം തീയതി കിട്ടുന്ന ശമ്പളം മദ്യത്തിനായി ചെലവാക്കാതിരിക്കാന്‍ 2003ല്‍ എ.കെ.ആന്റണി സര്‍ക്കാരാണ് ഡ്രൈ ഡേ നടപ്പാക്കിയത് . എന്നാല്‍ ഒരു ദിവസം മാത്രം മദ്യലഭ്യത ഇല്ലാതാക്കുന്നതിനുള്ള തീരുമാനം പരാജയമാണെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍.  മദ്യവില്‍പ്പന വര്‍ഷംതോറും കൂടിവരുന്നു. മദ്യപര്‍ ആവശ്യമായ മദ്യം വാങ്ങിവെയ്ക്കുകയോ ബദല്‍ മാര്‍ഗം തേടുകയോ ചെയ്യുന്നു.

ഡ്രൈഡേ പിന്‍വലിക്കണമെന്ന ആവശ്യം വിനോദസഞ്ചാര മേഖലയിലും ശക്തമാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ഒന്നാംതീയതിയിലെ ഡ്രൈഡേ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സിപിഎമ്മിന്റെയും തുടര്‍ന്ന് ഇടതുമുന്നണിയുടേയും അനുമതിയോടെ പുതിയ മദ്യനയത്തില്‍ ഇത് നടപ്പാക്കാനാണ് നീക്കം. നിലവിലെ മദ്യനയം മാര്‍ച്ച് 31 വരെ തുടരുമെന്നുപറഞ്ഞ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വാര്‍ത്ത നിഷേധിച്ചില്ല.

ഡ്രൈഡേ പിന്‍വലിച്ചാല്‍ സിപിഎമ്മും സര്‍ക്കാരും രാഷ്ട്രീയമായി വലിയ എതിര്‍പ്പ് നേരിടേണ്ടിവരും. മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്നു പറയുന്ന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മറ്റൊന്നാണ്. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള മുന്‍ തീരുമാനത്തിന്റെ പേരില്‍ പ്രതിപക്ഷവും ക്രൈസ്തവ സഭകളും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...