കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന് ഡിവൈഎഫ്ഐ

Advertisement

തിരുവനന്തപുരം : പ്രതിപക്ഷനേതാവിന്റെ വസതിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. കന്റോൺമെന്റ് ഹൗസിന്റെ ഗേറ്റ് രണ്ട് പ്രവർത്തകൻ ചാടിക്കടന്നു. ഗേറ്റിന് പുറത്തും ഡിവൈഎഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യവും വിളിച്ചു. മാർച്ചിൽ നേരിയ സംഘർഷം. കന്റോൺമെന്റ് ഹൗസിൽ ചാടിക്കടന്ന പ്രവർത്തകനെ വിഡി സതീശന്റെ പേർസണൽ സ്റ്റാഫ് പിടിച്ചുവെച്ചു. മറ്റൊരു പ്രവർത്തകനെ പോലീസ് നീക്കം ചെയ്തു. എന്നാൽ പുറത്ത് സമരം നടത്തിയ പ്രവർത്തകരെ അകത്തേക്ക് വലിച്ചിഴച്ചതായി ഡിവൈഎഫ്ഐ ആരോപിച്ചു. വിമാന യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് മാർച്ച് നടത്തിയത്.

Advertisement
Previous articleകന്റോണ്‍മെന്റ് ഹൗസില്‍ പ്രതിഷേധം : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍
Next articleയുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍