തുമ്പൂർമുഴി മോഡൽ അട്ടിമറിക്കാനുള്ള യു.ഡി.എഫ് നീക്കത്തിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുo : ഡി.വൈ.എഫ്.ഐ

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ എല്‍.ഡി.എഫ് ഭരണ സമതി നടപ്പിലാക്കിയ സമ്പൂർണ മാലിന്യ സംസ്ക്കരണ പദ്ധതിയായ തുമ്പൂർമുഴി മോഡൽ അട്ടിമറിക്കാനുള്ള യു.ഡി.എഫ് ഭരണ സമതി നീക്കത്തിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ പഴവങ്ങാടി മേഖല കമ്മിറ്റി അറിയിച്ചു. റാന്നി താലൂക്കിന്റ ശിരാ കേന്ദ്രമായ ഇട്ടിയപ്പാറ ടൗൺ ഉൾപെടുന്ന പഴവങ്ങാടി ഗ്രാമ പഞ്ചായത്തില്‍ 30 വർഷക്കാലം ഭരണം നടത്തിയ യു.ഡി.എഫിന് മാലിന്യ സംസ്ക്കരണത്തിന് പദ്ധതികൾ യാതൊന്നും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.

നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും രണ്ട് ബസ് സ്റ്റാൻഡുകൾ, മാർക്കറ്റ് എന്നിവ ഉൾപ്പെടുന്ന പഴവങ്ങാടിയിൽ മാലിന്യങ്ങൾ നിറയുന്നത് നിരന്തരം വാർത്തകളായിരുന്നു. കഴിഞ്ഞ ഭരണ സമതി ടൗണിലെയും, വാർഡുകളിലെയും മാലിന്യ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തിയത് തുമ്പൂർമുഴി മോഡൽ പദ്ധതി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനു സമീപവും മാർക്കറ്റിലും സ്ഥാപിച്ചാണ്.

ഹരിത കർമ്മസേന, പ്ളാസ്റ്റിക്ക് ഷെഡ് റിംഗ് യൂണിറ്റ്, ക്ളീൻ കേരള കമ്പനി, ടൗണിൽ സി.സി.ടി.വി സ്ഥാപിക്കൽ എന്നിവ സംയോജിപ്പിച്ചാണ് ടൗണിലെ തീരാ ശാപമായ മാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും. വീടുകളിൽ നിന്നും ഹരിത കർമ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ ഇട്ടിയപ്പാറ ടൗണിലെ ഷെഡിൽ എത്തിച്ച് ജൈവ അജൈവ മാലിന്യങ്ങളായി തരം തിരിച്ച് തുമ്പൂർമൂഴി പദ്ധതിയിലൂടെ വളമാക്കി മാറ്റുന്നതായിരുന്നു പദ്ധതി.

പ്ളാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ക്ളീൻ കേരള കമ്പനിക്ക് കൈമാറുകയുമായിരുന്നു. വളരെ സുഗമമായി നടപ്പിലാക്കിയ പദ്ധതിയാണ് നിലവിലെ ഭരണ സമതി അട്ടിമറിച്ചിരിക്കുന്നത്. ഹരിത കർമ്മസേന പ്രവർത്തനം കാര്യക്ഷമമല്ല. ടൗണിലെ കേടായ സി.സി.ടി.വി ഇതുവരെ നന്നാക്കുവാൻ കഴിയുന്നില്ല. മാലിന്യ സംസ്ക്കരണ പദ്ധതിക്ക് കൃത്യമായ മോണറ്ററിംഗ് നടത്തുന്നുമില്ല.

പദ്ധതി അട്ടിമറിക്കുന്നതിന് പുറമെ ടൗണിലെ മാലിന്യങ്ങൾ പഞ്ചായത്തിലെ ജനവാസ മേഖലയിൽ തള്ളുന്നതിനും ശ്രമിക്കുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിതിന് ശ്രമം നടത്തുന്നതിന്റ പിന്നിൽ അഴിമതി നടത്തുവാനാണ് ഭരണ സമതി ശ്രമിക്കുന്നത്. സമ്പൂർണ മാലിന്യ സംസ്കരണ പദ്ധതി അട്ടിമറിക്കുവാനുള്ള ഭരണ സമതിക്കെതിരെശക്തമായ സമരം നടത്തുമെന്ന് ഡി.വൈ.എഫ്.ഐ. ഐമേഖല സെക്രട്ടറി റോബിൻ പി. മനോജ് ,
പ്രസിഡന്റ് വർഗീസ് തോമസ് എന്നിവർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...