ഇ-പോസ് വീണ്ടും പണിമുടക്കി ; സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇ-പോസ് യന്ത്രങ്ങള്‍ പണിമുടക്കിയതോടെ, റേഷന്‍ വിതരണം ഇന്നത്തേയ്ക്ക് നിര്‍ത്തിവെച്ചു. സോഫ്റ്റ് വെയര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് തകരാര്‍ എന്നാണ് ഭക്ഷ്യവകുപ്പ് നല്‍കുന്ന വിശദീകരണം. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് ശ്രമം തുടങ്ങിയെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. ഭക്ഷ്യവസ്തുക്കളില്‍ കേന്ദ്രവിഹിതം പ്രത്യേകം രേഖപ്പെടുത്തുന്ന ബില്‍ നല്‍കുന്നതിനാണ് സോഫ്റ്റ് വെയര്‍ പുതുക്കുന്നത്. രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തനം ആരംഭിച്ച സമയത്താണ് ഇ- പോസ് യന്ത്രങ്ങള്‍ നിശ്ചലമായത്.

തുടര്‍ന്ന് മണിക്കൂറുകളോളം കാത്തുനിന്നിട്ടും റേഷന്‍ കിട്ടാതെ ആളുകള്‍ മടങ്ങി. ഇ- പോസ് ഇടയ്ക്കിടെ പണിമുടക്കുന്നത് മൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്ന് വ്യാപാരികള്‍ പറയുന്നു. സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ ശ്രമം തുടങ്ങി. ഇ- പോസ് യന്ത്രവുമായി ബന്ധപ്പെട്ട സാങ്കേതികകാര്യങ്ങള്‍ നോക്കുന്നത് എന്‍ഐസിയാണ്. ഏപ്രിലിലും സമാനമായ പ്രശ്നം നേരിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...