ഭൂ​മാ​ഫി​യ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി മേ​ഖ​ല​യി​ല്‍ ഭൂ​മാ​ഫി​യ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ക​ണ്ണ​ങ്ങാ​ട്ട് പാ​ല​ത്തി​ന് സ​മീ​പം ഇ​ന്ദി​രാ​ഗാ​ന്ധി റോ​ഡി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഒ​രേ​ക്ക​റോ​ളം വ​രു​ന്ന ത​ണ്ണീ​ര്‍​ത്ത​ട​മാ​ണ് നി​ക​ത്തു​ന്ന​ത്. ഡാ​റ്റാ ബാ​ങ്കി​ലു​ള്‍​പ്പെ​ട്ട ത​ണ്ണീ​ര്‍​ത്ത​ട​മാ​യ​തി​നാ​ല്‍ ത​രം മാ​റ്റാ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ച സ്ഥ​ല​മാ​ണി​ത്. ഒ​രേ​ക്ക​റോ​ളം വ​രു​ന്ന ത​ണ്ണീ​ര്‍​ത്ത​ട​ത്തി​ന്‍റെ കു​റെ​യേ​റെ ഭാ​ഗം നി​ല​വി​ല്‍ നി​ക​ത്തി​യി​ട്ടു​ണ്ട്. വി​ല്ലേ​ജ് ഓ​ഫി​സ് തു​റ​ക്കു​ന്ന​തി​ന് മുമ്പും അ​ട​ച്ച​തി​നു​ശേ​ഷ​വു​മാ​ണ് ഇ​വി​ടെ നി​ക​ത്ത​ല്‍ ന​ട​ത്തു​ന്ന​ത്. ഭൂ​മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് പൂ​ഴി​മ​ണ​ല്‍ നി​റ​ച്ച ലോ​റി ത​ണ്ണീ​ര്‍​ത്ത​ട​ത്തി​ന് സ​മീ​പം എ​ത്തി​ക്കു​ന്ന​ത്.

നി​ക​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. വ​ലി​യ ടോ​റ​സി​ല്‍ ത​ണ്ണീ​ര്‍​ത്ത​ട​ത്തി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ല്‍ പൂ​ഴി​മ​ണ​ല്‍ നി​റ​ച്ച ലോ​റി എ​ത്തി​ച്ച​ശേ​ഷ​മാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്. രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് പ്ര​ശ്നം നേ​രി​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. ത​ണ്ണീ​ര്‍​ത്ത​ടം നി​ക​ത്തി​യാ​ല്‍ വെ​ള്ള​ക്കെ​ട്ട് ഗു​രു​ത​ര​മാ​കു​മെ​ന്ന്​ നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു .

നി​ക​ത്തി​യ ത​ണ്ണീ​ര്‍​ത്ത​ടം പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. നി​ക​ത്ത​ല്‍ ന​ട​ക്കു​മ്പോള്‍​ വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ സ്റ്റോ​പ്പ്‌ മെ​മ്മോ ന​ല്‍​കു​മെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. നി​ക​ത്തി​യ ത​ണ്ണീ​ര്‍​ത്ത​ടം പൂ​ര്‍​വ സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ്രീ​ന്‍ കൊ​ച്ചി പ്ര​സി​ഡ​ന്‍റ്​ വി.​കെ. അ​രു​ണ്‍​കു​മാ​ര്‍ ക​ല​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കൾ

0
പട്ന: വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി....

അർജുൻ ആയങ്കിക്ക് ജാമ്യം ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പോലീസ്

0
കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ...

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...