രാത്രിയിലുണ്ടായ കനത്ത മഴയ്ക്കും കാറ്റിനുമിടയിൽ വൈദ്യുതി നിലച്ച് എട്ട് വയസുകാരൻ ലിഫ്റ്റിൽ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: രാത്രിയിലുണ്ടായ കനത്ത മഴയ്ക്കും കാറ്റിനുമിടയിൽ വൈദ്യുതി നിലച്ച് എട്ട് വയസുകാരൻ ലിഫ്റ്റിൽ കുടുങ്ങി. കുട്ടിയുടെ കരച്ചിൽ കേട്ട അച്ഛൻ ജനറേറ്റർ ഓൺ ചെയ്യാനായി ഓടി നടന്നു. മൂന്ന് മിനിറ്റിനകം വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ട് കുട്ടി സുരക്ഷിതനായി പുറത്തിറങ്ങിയെങ്കിലും അച്ഛൻ പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഭോപ്പാലിലെ ഹോഷംഗാബാദ് റോഡിലുള്ള റോയൽ ഫാം വില്ല അപ്പാർട്ട്മെന്റിലാണ് ദാരുണമായ സംഭവമുണ്ടായത്. 307-ാം നമ്പർ ഫ്ലാറ്റിലെ താമസക്കാരനായ റിഷിരാജ് (51) ആണ് മരിച്ചത്. രാത്രി പത്ത് മണിയോടെ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമുണ്ടായി. ഇതിനിടെയാണ് റിഷിരാജിന്റെ മകനായ എട്ട് വയസുകാരൻ ദേവാൻഷ് അപ്പാർട്ട്മെന്റിലെ ലിഫ്റ്റിൽ കയറിയത്. ലിഫ്റ്റ് നീങ്ങിത്തുടങ്ങിയതും വൈദ്യുതി നിലച്ചു. ഇരുട്ടിൽ അകത്തു കുടുങ്ങിപ്പോയ കുട്ടി അകത്തു നിന്ന് ഉറക്കെ നിലവിളിക്കാൻ തുടങ്ങി.

പുറത്തുനിൽക്കുകയായിരുന്ന റിഷിരാജ് കുട്ടിയുടെ കരച്ചിൽ കേട്ട് പരിഭ്രാന്തനായി ജനററേറ്റർ ഓൺ ചെയ്യാൻ വേണ്ടി ഓടി. മൂന്ന് മിനിറ്റിനുള്ളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കപ്പെടുകയും ലിഫ്റ്റ് നീങ്ങുകയും ചെയ്തു. കുട്ടി സുരക്ഷിതനായി പുറത്തിറങ്ങി. എന്നാൽ തൊട്ടുപിന്നാലെ റിഷിരാജ് കുഴഞ്ഞുവീണു. ഓടിക്കൂടിയ മറ്റ് താമസക്കാർ അടിയന്തിര പ്രഥമ ശുശ്രൂഷ നൽകി. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങീയിട്ടുണ്ട്. വൈദ്യുതി നിലച്ചതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. റിഷിരാജ് പരിഭ്രാന്തനാകേണ്ട കാര്യമില്ലായിരുന്നെന്നും എന്നാൽ അത്തരമൊരു സാഹചര്യത്തിൽ കുട്ടിയുടെ നിലവിളി കേട്ട് അദ്ദേഹത്തിന് സഹിക്കാൻ കഴിയാതിരുന്നതാവാം മരണ കാരണമായതെന്നും മറ്റ് താമസക്കാർ പറയുന്നു. ഒരു മാസം മുമ്പാണ് റിഷിരാജിന്റെ പിതാവും അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...

തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്

0
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്....

പിഎസ്‍സി നിയമന തട്ടിപ്പ് ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അംഗങ്ങൾ

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന്...

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...