തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിജയ്ക്ക് അനുമതി ; നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ടിവികെ അധ്യക്ഷൻ വിജയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നൽകി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. നാളെ 12 മണിയ്ക്ക് ചെന്നൈ പെരമ്പൂരിൽ വിജയ് നാമനിർദേശ പത്രിക നൽകും. രണ്ട് മുതൽ നാല് വരെയാണ് പെരമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണം. അഞ്ചു മുതൽ ആറ് വരെ കൊളത്തൂർ മണ്ഡലത്തിൽ പ്രചാരണം നടത്തും. ആറ് മുതൽ ഏഴ് മണി വരെ വില്ലാവാക്കത്തും പ്രചാരണം നടത്തും. പെരമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരത്തെ പോലീസ് അനുമതി നിഷേധിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ‌ വിജയ് രണ്ടിടങ്ങളിലാണ് മത്സരിക്കുന്നത്. ഡിഎംകെയുടെ ഉറച്ച മണ്ഡലമായ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് കന്നിയങ്കത്തിന് ഇറങ്ങുക. തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ തമിഴക വെട്രി കഴകം പ്രഖ്യാപിച്ചിരുന്നു.

ടിവികെയുടെ പ്രകടന പത്രികയും വിജയ് പുറത്തിറക്കിയിരുന്നു. തമിഴ് നാടിനെ ലഹരിമുക്തമാക്കും,ഉന്നത വിദ്യഭ്യാസത്തിനായി പലിശയും ഈടും ഇല്ലാതെ 20 ലക്ഷം രൂപവരെ വായ്പ, 29 വയസ് പൂർത്തിയായിട്ടും ജോലി ലഭിയ്ക്കാത്തവർക്ക് 4000 രൂപ സ്റ്റൈപ്പെൻഡ്, സർക്കാർ പദ്ധതികൾ കൃത്യമായി ജനങ്ങളിലെത്തിക്കാൻ ഓരോ പഞ്ചായത്തിലും സമിതികൾ, ഈ സമിതികളിൽ നിരവധി യുവതീയുവാക്കൾക്ക് ജോലി തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...