ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ലെ വൈ​ദ്യു​തി​ ബി​ല്ലി​ല്‍ ഫി​ക്സ​ഡ് ചാ​ര്‍​ജി​നത്തില്‍ 25 ശ​ത​മാ​നം ഇ​ള​വ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : വാ​ണി​ജ്യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സ്വ​കാ​ര്യ ആശുപത്രി​ക​ളു​ടേ​യും ലോ​ക്ക് ഡൗ​ണ്‍ കാലയളവി​ലെ (മാ​ര്‍​ച്ച്‌, ഏ​പ്രി​ല്‍, മേ​യ്) വൈ​ദ്യു​തി​ ബി​ല്ലി​ലെ ഫി​ക്സ​ഡ് ചാ​ര്‍​ജി​ല്‍ 25 ശ​ത​മാ​നം ഇ​ള​വ് ന​ല്‍​കു​ന്ന​തി​ന് വൈ​ദ്യു​തി ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു. ഫി​ക്സ​ഡ് ചാ​ര്‍​ജി​ലെ ബാ​ക്കി തു​ക അ​ട​യ്ക്കു​ന്ന​തി​ന് ഡി​സം​ബ​ര്‍ വ​രെ സാ​വ​കാ​ശം ന​ല്‍​കു​ന്ന​തി​നും അ​തി​ന് ഈ ​കാ​ല​യ​ള​വി​ല്‍ പ​ലി​ശ ഈ​ടാ​ക്കേ​ണ്ട​തി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചു.

ബി​ല്‍ തു​ക വ​ര്‍​ധി​ക്കു​ന്ന​താ​യു​ള്ള ഗാ​ര്‍​ഹി​ക ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ബി​ല്‍ തു​ക ഒ​ന്നി​ച്ച്‌ അ​ട​ക്കു​ന്ന​തി​ന് പ്ര​യാ​സ​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ലെ വൈ​ദ്യു​തി ബി​ല്ലു​ക​ളി​ല്‍ പ​കു​തി അ​ട​ച്ചാ​ല്‍ ബാ​ക്കി തു​ക​യ്ക്ക് ര​ണ്ടു ത​വ​ണ​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ലോ​ക്ക് ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ കുടും​ബാം​ഗ​ങ്ങ​ളെ​ല്ലാം വീ​ടു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാണ്  വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന ഉണ്ടായതെ​ന്നു ബോ​ര്‍​ഡ് വി​ല​യി​രു​ത്തു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...